ന്യൂഡൽഹി: രാജ്യം തിരഞ്ഞെടുപ്പിന്റെ പടിവാതിൽ എത്തിനിൽക്കുകയാണ്. കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം ലോക്‌സഭ തിരഞ്ഞെടുപ്പ് ജീവൻ മരണ പോരാട്ടമാണ്. അതിനുള്ള മുന്നോരുക്കങ്ങളുടെ തിരക്കിലാണ് പാർട്ടി. കഴിഞ്ഞ കാലങ്ങളിൽ രാഹുലായിരുന്നു കോൺഗ്രസിനെ നയിച്ചെതെങ്കിൽ ഇത്തവണ ആ ഉത്തരവാദിത്വത്തിലേയ്‌ക്ക് പാർട്ടി നിയോഗിച്ചിരിക്കുന്നത് പ്രിയങ്ക വാദ്രയെയാണ്. ഔദ്യോഗിക തീരുമാനം വന്നിട്ടില്ലെങ്കിലും ഇത് ഏകദേശ ധാരണയിലേയ്‌ക്ക് എത്തുകയാണ്. കർണാടക നിയമസഭ തിരഞ്ഞെടുപ്പിലെ വിജയമാണ് കോൺഗ്രസിന്റെ ഊർജ്ജം. പ്രിയങ്ക ഔദ്യോഗിക സ്ഥാനം വഹിക്കുന്നുണ്ടെങ്കിലും പാർട്ടിയുടെ നയ രൂപീകരണത്തിന്റെ ഭാഗമാകുന്നുണ്ടോ എന്നതാണ് പ്രിയങ്കയെ അപ്രിയാക്കുന്ന ചോദ്യം.
പ്രിയങ്കയെ മുന്നിൽ നിർത്തുന്നത് വഴി കോൺഗ്രസ് സ്വപ്‌നം കാണുന്നത് പഴയ പ്രതാപകാലമാണ്. എന്നാൽ എത്രമാത്രം അതിന് സാധിക്കുമെന്നതാണ് കോൺഗ്രസിന്റെ മുന്നിലെ പ്രധാന വെല്ലുവിളി. പ്രതിപക്ഷ ഐക്യം അടക്കമുള്ള രാഷ്‌ട്രീയ നീക്കങ്ങൾക്ക് പല പ്രാദേശിക കക്ഷികളുടെയും വിയോജിപ്പ് വലിയ വെല്ലുവിളിയായി തീർന്നിരുന്നു. വല്ല്യേട്ടൻ മനോഭാവത്തിൽ നിന്നും കോൺഗ്രസ് പിന്മാറാത്ത പക്ഷം പ്രതിപക്ഷ ഐക്യത്തിന് സാധ്യതയുണ്ടായെന്നും വരില്ല. മമതയടക്കമുള്ള നേതാക്കളുടെ അധികാര കൊതിയും കോൺഗ്രസിനെ നയിക്കാനെത്തുന്ന പ്രിയങ്കയുടെ തലവേദനയായി മാറിയേക്കാം. രാഹുലിനും പ്രിയങ്കയ്‌ക്കയും അപ്പുറം മറ്റൊരു പേരും കോൺഗ്രസിന് ഉയർത്തിക്കാട്ടാനില്ലന്നതാണ് പാർട്ടിയ്‌ക്കുള്ളിൽ നിന്നും ഉയരുന്ന ആരോപണം. ഇവയെല്ലാം തള്ളി കോൺഗ്രസ് ഇരുവരെയും തന്നെ ആശ്രയിക്കുന്ന സ്ഥിതിയാണുള്ളത്. വീഴ്ചകളിൽ പഠിക്കുന്നില്ലെന്നതും നയങ്ങളിലെ ഭിന്നതയും കാരണം ലോക്‌സഭ തിരഞ്ഞെടുപ്പുകൾ ഇപ്പോഴും കോൺഗ്രസിന് അപ്രാപ്യമായി തുടരുകയാണ്.
ഈ സാഹചര്യത്തിലാണ് പ്രിയങ്കയുടെ രംഗപ്രവേശം. നിലവിലെ പ്രതിസന്ധികളെ തരണ ചെയ്യാൻ പ്രിയങ്കയ്‌ക്ക് സാധിക്കാതെ വന്നാൽ ഒരേസമയം ഇത് പാർട്ടിയ്‌ക്കും നെഹറു കുടുംബത്തിനും വലിയ തിരിച്ചടിയായി തീരും. കോൺഗ്രസിന്റെ അടിത്തറ പോലും ശിഥിലമാകാൻ സാധ്യതയുള്ളതിനാൽ പ്രിയങ്കയുടെ വരവിൽ ഉറ്റുനോക്കുകയാണ് കോൺഗ്രസും ബിജെപി വിരുദ്ധ മുന്നണികളും.
















Comments