മലയാളികൾക്ക് ഏറെ പ്രിയങ്കരമായ ശബ്ദങ്ങളിൽ ഒന്നാണ് വിജയ് യേശുദാസിന്റെയും. ഒരു ഗായകനെന്ന നിലയിൽ നിന്നും ഇപ്പോഴിതാ അഭിനയ രംഗത്തും സജീവമാകുകയാണ് താരം. ഇപ്പോഴിതാ അമിതമായി ആഗ്രഹിക്കാത്ത അദ്ദേഹത്തിന്റെ വാക്കുകളാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. മലയാളികൾക്കിടയിൽ ഗായകനെന്ന നിലയിൽ സ്വീകരിക്കപ്പെടാൻ ഏഴെട്ട് വർഷമെടുത്തെന്ന് വിജയ് യേശുദാസ്. ഇതുപോലെ നടനെന്ന നിലയിൽ മലയാളികൾ സ്വീകരിക്കണമെന്ന പ്രതീക്ഷ ഒരുപാടില്ലെന്നും അദ്ദേഹം പറഞ്ഞു. നല്ല കഴിവുള്ളവർക്ക് മാത്രമാകും വെള്ളിത്തിരയിൽ തിളങ്ങാനാകുക എന്നും വിജയ് പറയുന്നു.
താരത്തിന്റെ വാക്കുകൾ…
‘ഏഴെട്ട് വർഷമെടുത്തിട്ടാണ് മലയാളത്തിൽ സിംഗർ എന്ന നിലയിൽ സ്വീകരിക്കപ്പെട്ടിട്ടുള്ളത്. അവിടെ ആക്ടറായിട്ട് അക്‌സപ്റ്റ് ചെയ്യണമെന്ന് എനിയ്‌ക്ക് വലിയ ആഗ്രഹമൊന്നുമില്ല. തമിഴിൽ പുതിയ ഒരാളിനെ പരീക്ഷിക്കാൻ തയ്യാറുള്ള ആളുകളാണ്. മലയാളത്തിൽ പക്ഷെ അങ്ങനെയല്ല. അത്രയും നല്ല കഴിവുള്ള ആളുകൾക്കേ ഇവിടെ തിളങ്ങാൻ പറ്റൂ. മലയാളം സിനിമ ഇൻഡസ്ട്രിയുടെ കൾച്ചർ അങ്ങനെയാണ്. അതുകൊണ്ടാണ് മലയാളത്തിൽ അഭിനയിക്കാൻ എനിയ്‌ക്ക് വലിയ ടെൻഷൻ. എന്റെ മാനറിസങ്ങളും മറ്റുമെല്ലാം കൂടുതലായും തമിഴിലേയ്‌ക്ക് അഡാപ്റ്റ് ചെയ്യാൻ എളുപ്പമാണ്. മലയാളത്തിലേക്ക് വരുമ്പോൾ അത് ചിലപ്പോൾ വർക്കൗട്ടാകില്ല. അത് എന്റെ മനസിലുള്ളതാണ്. ചിലപ്പോൾ കറക്ടായിട്ട് ഉപയോഗിക്കാൻ പറ്റുന്നതോ എന്നെ ഉപയോഗിക്കാൻ കഴിയുമെന്ന് കോൺഫിഡൻസ് ഉള്ളതോ ആയ സംവിധായകർ വിരകയാണെങ്കിൽ നോക്കാം.
മലയാളത്തിൽ ഇപ്പോൾ രണ്ട് സിനിമകൾ ചെയ്തു. പാട്ടിന്റെ കാര്യത്തിൽ നല്ല പാട്ടാണ്, നിങ്ങൾ കേൾക്കണം, സിഡി വാങ്ങണം എന്നൊന്നും ഞാൻ എവിടെയും പറയാറില്ല. അതുപോലെ തന്നെയാണ് അഭിനയിച്ച സിനിമകളുടെ കാര്യത്തിലും. നല്ല സിനിമയാണ് ചെയ്തിട്ടുള്ളത് എന്ന് ഞാൻ പറയില്ല. കഴിഞ്ഞ കാര്യങ്ങൾ നമുക്ക് പറയാൻ പറ്റും, വിമർശിക്കാനും പറ്റും. വരാൻ പോകുന്ന കാര്യത്തെ കുറിച്ച് നമ്മൾ പറഞ്ഞിട്ട് കാര്യമില്ല. ആളുകൾക്ക് ഇഷ്ടപ്പെടുകയാണെങ്കിൽ സന്തോഷം. പ്രമോഷന് വരികയാണെങ്കിലും ഉള്ള കാര്യങ്ങൾ മാത്രമേ സംസാരിക്കൂ എന്ന് സംവിധായകരോടും പറയാറുണ്ട്.’
















Comments