എറണാകുളം: വടക്കൻ പറവൂരിൽ ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്. കെഎസ്ആർടിസി ബസും സ്വകാര്യ ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇന്ന് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ പത്തൊമ്പതോളം പേർക്കാണ് പരിക്കേറ്റത്. ദേശീയ പാതയിൽ പറവൂർ ചിറ്റാറ്റുക്കര ആലുമവിലായിരുന്നു അപകടം.
എറണാകുളത്ത് നിന്ന് കോഴിക്കോട്ടേയ്‌ക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും കൊടുങ്ങല്ലൂരിൽ നിന്ന് പറവൂരിലേയ്‌ക്ക് വരികയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റതിൽ ഒമ്പത് പേരെ പറവൂരിലെ സ്വകാര്യ ആശുപത്രിയിലും 12 പേരെ താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.
















Comments