നടി നവ്യാ നായർക്കെതിരെ ഇടത് ഇസ്ലാമിസ്റ്റുകളുടെ സൈബർ ആക്രമണം. സാരി ധരിച്ച് ക്ഷേത്രത്തിന്റെ മുന്നിൽ നിൽക്കുന്ന ചിത്രത്തിന് നേരെയാണ് സൈബർ ബുള്ളിങ് നടക്കുന്നത്. വിഷയത്തിൽ പ്രാതികരിക്കാനില്ലെന്ന് നവ്യ നായർ അറിയിച്ചു.
സാരിയുടുത്ത് ഉടുപ്പ് ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുന്നിൽ നിൽക്കുന്ന ചിത്രം താരം പോസ്റ്റ് ചെയ്തത്തോടെയാണ് സൈബർ ആക്രമണം തുടങ്ങിയത്. സാരിയിൽ ചാണകം മണക്കുന്നുണ്ടെന്നും, അവാർഡിന് വേണ്ടി ഏതു ചാണക കുഴിയിൽ ചാടും എന്നുതുടങ്ങി അശ്ലീല ചുവയോടെട്ടുള്ള കമന്റുകളും ചിത്രത്തിന് താഴെ കാണാം. മുസ്ലിം പേരുകളുള്ള പ്രൊഫൈലുകളിൽ നിന്നാണ് കൂടുതൽ കമ്മെന്റുകളും വരുന്നത്. ആക്രമണം രൂക്ഷമയത്തോടെ താരത്തിന്റെ ഫേസ്ബുക് അക്കൗണ്ട് കൈകാര്യം ചെയ്യുന്നവർ തന്നെ പലതും നീക്കം ചെയ്തു.
ഇതിനു മുൻപ് ഒരു അഭിമുഖത്തിൽ നടത്തിയ ചില പരാമർശങ്ങൾക്കെതിരെ ചിലർ പ്രാദേശിക വികാരം ഉയർത്തി വിട്ടുകൊണ്ട് താരത്തെ ആക്രമിച്ചിരുന്നു. നടി ജന്മനാടിനെ അപമാനിച്ചു എന്ന് വരുത്തി തീർത്ത് അവരെ ആക്രമിക്കുകയായിരുന്നു ഇടതു ജിഹാദി പ്രൊഫൈലുകൾ. ആ കെണിയിൽ പല നിഷ്പക്ഷരും വീണുപോയിരുന്നു. പച്ചയായ സിപിഎം ആഭിമുഖ്യമുള്ള ചിലർ തീർത്തും വംശീയമായ പരാമർശനങ്ങൾ പോലും നടിക്കെതിരെ നടത്തുകയുണ്ടായി. അഭിമുഖത്തിൽ നടി പറഞ്ഞ ചില വാചകങ്ങൾ അടർത്തി മാറ്റി ഒരു പ്രദേശത്തിനെതിരെ എന്നെ രീതിയിൽ വ്യാഖ്യാനിച്ചതിന്റെ പിന്നിലും ഇസ്ലാമിക തീവ്രവാദികൾ ആണെന്നാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ സൂചിപ്പിക്കുന്നത്.
കൊച്ചിയിൽ പ്രധാന മന്ത്രി പങ്കെടുത്ത യുവം പരിപാടിയിൽ പങ്കെടുത്തതോടെ നേരത്തെയും നവ്യ നായർക്കെതിരെ സൈബർ ഇടങ്ങളിൽ അവഹേളനം ഉണ്ടായിരുന്നു. സ്ത്രിത്വത്തെ അപമാനിക്കുന്ന തരത്തിൽ ആക്രമണം നടക്കുമ്പോഴും സൈബർ ഇടത്തെ സ്ത്രീപക്ഷക്കാർ മൗനത്തിലാണ്. അതേസമയം ഇപ്പോൾ നടക്കുന്ന സൈബർ അക്രമണത്തിനെതിരെ പ്രതികരിക്കാനില്ലെന്ന് നവ്യ നായർ അറിയിച്ചു.
















Comments