സൂര്യനായകനായ സൂപ്പർ ഹിറ്റ് റൊമാന്റിക് ചിത്രം വാരണം ആയിരം റീ റിലീസിനൊരുങ്ങുന്നു. 2008-ൽ ഗൗതം മേനോന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രമാണ് വാരണം ആയിരം. റിലീസ് ചെയ്ത് വർഷങ്ങൾക്ക് ശേഷവും ചിത്രത്തിന് ആരാധകർ ഏറെയാണ്. എന്നാൽ മറ്റൊരു പ്രത്യേകത നടൻ സൂര്യയുടെ ജന്മദിനത്തോട് അനുബന്ധിച്ചാണ് ചിത്രം വീണ്ടും റിലീസിന് തയ്യാറെടുക്കുന്നത്. ആഗോളതലത്തിലാണ് ചിത്രം റീ റിലീസിന് ഒരുങ്ങുന്നത്.
ചിത്രത്തിന്റെ റീ റിലീസ് വിശേഷം ട്രേഡ് അനലിസ്റ്റ് രമേഷ് ബാലയാണ് ട്വിറ്ററിലൂടെ അറിയിച്ചിരിക്കുന്നത്. ജൂലൈ 19-ന് ചിത്രം മറ്റു രാജ്യങ്ങളിൽ റിലീസ് ചെയ്യുന്നത്. ഇന്ത്യയിൽ ചിത്രം ജൂലൈ 21-നാണ് റിലീസ്. സൂര്യയുടെ ഇരട്ട വേഷത്തിൽ എത്തുന്ന ചിത്രമാണ് വാരണം ആയിരം. രമേഷ് ബാലയുടെ ട്വീറ്റിന് ഇതിനോടകം നിരവധി പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
















Comments