'72 ഹൂറെയ്ൻ' ഈ മാസം നാലിന് ജെഎൻയു ക്യാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് അശോക് പണ്ഡിറ്റ് ; കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ശ്രമമാണിതെന്ന് മൗലാന സാജിദ് റാഷിദ്
Friday, August 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

’72 ഹൂറെയ്ൻ’ ഈ മാസം നാലിന് ജെഎൻയു ക്യാമ്പസിൽ പ്രദർശിപ്പിക്കുമെന്ന് അശോക് പണ്ഡിറ്റ് ; കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ശ്രമമാണിതെന്ന് മൗലാന സാജിദ് റാഷിദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2023, 05:49 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി : ടീസർ പുറത്തിറങ്ങിയതു മുതൽ വാർത്തകളിൽ നിറഞ്ഞു നിന്ന ചിത്രമാണ് ’72 ഹൂറെയ്ൻ’. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ട്രെയിലർ പുറത്ത് വന്നിരുന്നു. ഇപ്പോഴിതാ വിവാദങ്ങളുടെ നടുവിൽ ചിത്രത്തിന്റെ നിർമ്മാതാക്കൾ വലിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ്.

ഡൽഹിയിലെ ജവഹർലാൽ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെഎൻയു) കാമ്പസിൽ തങ്ങളുടെ ചിത്രത്തിന്റെ പ്രത്യേക പ്രദർശനം ജൂലൈ നാലിന് നടത്താൻ പോകുകയാണെന്ന് ’72 ഹൂറെയ്ൻ’ നിർമ്മാതാവ് അശോക് പണ്ഡിറ്റ് പറഞ്ഞു. ഇതോടൊപ്പം ആരാധകർക്ക് നന്ദിയും അറിയിച്ചിട്ടുണ്ട്. തന്റെ ചിത്രത്തിന്റെ ട്രെയിലർ പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ടെന്ന് അശോക് പണ്ഡിറ്റ് പറയുന്നു. ജൂലൈ 7 നാണ് ചിത്രം റിലീസ് ചെയ്യുന്നത്.

ചിത്രത്തെ ചൊല്ലിയുള്ള വിവാദങ്ങൾ ഇപ്പോഴും തുടരുകയാണ്. ’72 ഹൂറെയ്ൻ’ എന്ന സിനിമയുടെ ട്രെയിലറിൽ കാണിച്ചിരിക്കുന്ന രംഗങ്ങളിൽ ചില രാഷ്‌ട്രീയ പാർട്ടികൾ കടുത്ത എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. സിനിമയിൽ കാണിക്കുന്ന ഇത്തരം നിഷേധാത്മകമായ കാര്യങ്ങൾ ഒരു പ്രത്യേക മതത്തെക്കുറിച്ച് ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുമെന്നാണ് രാഷ്‌ട്രീയ പാർട്ടികൾ പറയുന്നത്.

ഇത് മാത്രമല്ല, രാജ്യത്തെ അറിയപ്പെടുന്ന മതനേതാവ് മൗലാന സാജിദ് റാഷിദും ’72 ഹൂറൻ’ എന്ന ചിത്രത്തിന്റെ ട്രെയിലറിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. സിനിമയിൽ മതപഠനങ്ങൾ തെറ്റായി ചിത്രീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. കോടിക്കണക്കിന് ആളുകളുടെ വിശ്വാസത്തെ വ്രണപ്പെടുത്താനുള്ള ശ്രമമാണ് ഈ ചിത്രത്തിലൂടെ നടക്കുന്നതെന്നും അദ്ദേഹം പറയുന്നു.

ദേശീയ അവാർഡ് ജേതാവായ സഞ്ജയ് പുരൺ സിംഗ് ചൗഹാൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അശോക് പണ്ഡിറ്റ്, ഗുലാബ് സിംഗ് തൻവർ, കിരൺ ദാഗർ, അനിരുദ്ധ് തൻവർ എന്നിവരാണ് ഇതിന്റെ നിർമ്മാതാക്കൾ.

Tags: 72 Hoorain
Share
Tweet
SendShare

More News from this section

മിസൈല്‍-ബോംബ് സംവിധാനങ്ങളുടെ വികസനത്തിനും നിര്‍മാണത്തിനും സ്വകാര്യ കമ്പനികളെ ക്ഷണിച്ച് ഡിആര്‍ഡിഒ

ഗാന്ധിജിയുടെ കൈയെഴുത്ത് കുറിപ്പുകൾക്ക് റെക്കോർഡ് വില; ലേലത്തിൽ വിറ്റത് 16.20 കോടി രൂപയ്‌ക്ക്

ഇസ്‌റോയിൽ നിന്ന് ഇനി റിസർവ് ബാങ്കിലേക്ക്; മുൻ ചെയർമാൻ ഡോ. എസ്. സോമനാഥിന് ആർബിഐ സെൻട്രൽ ബോർഡിൽ പുതിയ ചുമതല

ലഡാക്കിൽ ജമ്മു കശ്മീർ ഹൈക്കോടതി ബെഞ്ച്; കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം, വിദൂര മേഖലകളിലെ ജനങ്ങൾക്ക് നീതി വേഗത്തിലെത്തുമെന്ന് അമിത് ഷാ

ബെംഗളൂരുവിൽ 911 അനധികൃത വിദേശ നുഴഞ്ഞുകയറ്റക്കാർ; 868 പേർ ബംഗ്ലാദേശിൽ നിന്ന്, 20 പേർ പാകിസ്ഥാനിൽ നിന്ന്, നിയമസഭയിൽ കണക്കുകൾ പുറത്തുവിട്ട് പ്രിയങ്ക് ഖാർഗെ

കോൺഗ്രസ് നേതാവ്സജ്ജൻ കുമാർ അന്തരിച്ചു; അന്ത്യം സിഖ് വിരുദ്ധ കലാപക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

Latest News

തിരൂര്‍ പുഴയില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ യുവതിയുടെ മൃതദേഹം; ഭര്‍ത്താവിനായി തിരച്ചില്‍

നെഹ്‌റു ട്രോഫി വള്ളംകളി: ആലപ്പുഴയില്‍ നാളെ പ്രാദേശിക അവധി

‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

ബിപിഎല്ലിന് ഇത്തവണ ‘ബ്രേക്ക്’; അഴിമതിയും സാമ്പത്തിക പ്രതിസന്ധിയും, ടൂര്‍ണമെന്റ് റദ്ദാക്കി ബംഗ്ലാദേശ്

ടോട്ടനം ഇതിഹാസം ടെറി ഡൈസന്‍ അന്തരിച്ചു; ആഴ്സണലിനെതിരെ ഹാട്രിക്ക് നേടിയ ഏക സ്പര്‍സ് താരം, വിടപറഞ്ഞത് 91-ാം വയസില്‍

22 വര്‍ഷത്തിന് ശേഷം നീതി; ക്രിമിനല്‍ കേസില്‍ നിന്ന് മുന്‍ ഇന്ത്യന്‍ താരം ജേക്കബ് മാര്‍ട്ടിന്‍ കുറ്റവിമുക്തന്‍

15 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ലോക ബാഡ്മിന്റണ്‍ ചാമ്പ്യഷിപ്പില്‍ ഇന്ത്യയ്‌ക്ക് മെഡല്‍ ഉറപ്പ്, ഗായത്രി-ട്രീസ സഖ്യം സെമിയില്‍!

സച്ചിന്‍ സുരേഷിന്റെ വെടിക്കെട്ട്; കൊല്ലത്തെ വീഴ്‌ത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്, 31 റണ്‍സ് ജയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies