തിരുവനന്തപുരം: കേരളത്തിന്റെ ആരോഗ്യമേഖലയുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നതിനായി തുക അനുവദിച്ച് കേന്ദ്രസർക്കാർ. 104.15 കോടിരൂപയാണ് ദേശീയ ആരോഗ്യമിഷൻ സംസ്ഥാനത്തിനായി അനുവദിച്ചത്. അടിസ്ഥാന സൗകര്യവികസനത്തിനായാണ് തുക അനുവദിച്ചു നൽകിയത്. മാത്രമല്ല ആശുപത്രികളിൽ അടിസ്ഥാന സൗകര്യങ്ങളില്ലാതെ രോഗികൾ ബുദ്ധിമുട്ടനുഭവിക്കുന്ന സാഹചര്യവും കുട്ടികളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്ന പദ്ധതികളും കേന്ദ്രം പരിഗണിച്ചിട്ടുണ്ട്.
നിലവിൽ സംസ്ഥാനത്തെ ആരോഗ്യമേഖല കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പനി ഉൾപ്പടെയുള്ള പകർച്ച വ്യാധികൾ പെരുകുന്ന സാഹചര്യം മുന്നിൽ കണ്ടാണ് കൂടുതൽ തുക ദേശീയ ആരോഗ്യമിഷൻ കേരളത്തിനായി അനുവദിച്ചു നൽകിയത്.
മരുന്ന് ക്ഷാമവും അടിസ്ഥാന സൗകര്യങ്ങളില്ലാത്ത പ്രശ്‌നങ്ങളും കാലങ്ങളായി സംസ്ഥാനത്ത് നിലനിൽക്കുന്നുണ്ട്. അതേസമയം പുതിയ കെട്ടിടങ്ങളുടെ നിർമ്മാണത്തിനും നവീകരണത്തിനുമായി അടുത്തിടെയും കേന്ദ്ര സർക്കാർ എൻഎച്ച്എം വഴി കേരളത്തിന് തുക അനുവദിച്ച് നൽകിയിരുന്നു. എന്നാൽ കേന്ദ്രം കൃത്യമായി അനുവദിക്കുന്ന തുക സംസ്ഥാനം വകമാറ്റി ചിലവഴിക്കുകയാണെന്നാണ് ഉയരുന്ന ആക്ഷേപം.
















Comments