ന്യൂഡൽഹി: മഹാരാഷ്‌ട്രയിലെ എൻസിപി ബിജെപി സഖ്യത്തിൽ പ്രതികരിച്ച് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. ഇതിനൊന്നും പ്രതിപക്ഷ ഐക്യത്തിൽ ഒരു വിള്ളലും വീഴ്‌ത്താൻ സാധിച്ചിട്ടില്ല. മഹാരാഷ്‌ട്രയിൽ കോൺഗ്രസ് ശക്തമാണ്. കോൺഗ്രസിനു ശക്തിയില്ലാത്ത സ്ഥലങ്ങളിൽ പോലും പതിനായിരങ്ങളാണ് ഒഴുകിവന്നത്. നിങ്ങൾ പുറത്ത് കാണുന്നതല്ല കോൺഗ്രസ്. ഞങ്ങൾ ഭാരത് ജോഡോ യാത്ര നടത്തിയിട്ടുണ്ട്. ഇരുപത് ദിവസം ഭാരത് ജോഡോ നടത്തി. കോൺഗ്രസിന് ഏറ്റവും നല്ല സ്വീകരണം ലഭിച്ച സംസ്ഥാനം മഹാരാഷ്‌ട്രയായിരുന്നു എന്ന് കെ.സി വേണുഗോപാൽ പറഞ്ഞു.
എൻസിപിയുടെ പിളർപ്പും പ്രതിപക്ഷ ഐക്യവുമായി ബന്ധമില്ലെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി വിട്ടു പോകുന്നത് ഒരു കാര്യമല്ല. ഇതിലൊന്നും ഒരു കാര്യവുമില്ല. ഒരുപാട് മഹാന്മാർ പോയിട്ടുണ്ട്. കശ്മീരിൽ നിന്നും മഹാന്മാർ പോയിട്ടില്ലെ. അത് പാർട്ടിയെ ബാധിച്ചിട്ടില്ല. ജനങ്ങൾ എപ്പോഴും നോക്കുന്നത് നയങ്ങളാണെന്നും കോൺഗ്രസിനുള്ള ശൈലിയല്ല ബിജെപിയുടെത് എന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ഈ മാസം 10, 12 തീയതികളിൽ നടത്താനിരുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗം മാറ്റിവെച്ചു. പാട്നയിൽ നടന്ന ആദ്യ യോഗത്തിന് ശേഷം ജൂലൈ 10 12 തീയതികളിലായി ഷിംലയിൽ വെച്ച് അടുത്ത യോഗം ചേരുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചിരുന്നു. പൂനെയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ശരദ് പവാർ ഇക്കാര്യം പറഞ്ഞിരുന്നു എന്നാൽ ഈ തിരുമാനമാണ് ഇപ്പോൾ മാറ്റിവെച്ചിരിക്കുന്നത്. ഹിമാചലിലെ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് യോഗം ഷിംലയിൽ നിന്നും ബംഗളൂരുവിലേയ്‌ക്ക് മാറ്റുകയായിരുന്നു. യോഗത്തിന്റെ തീയതി ഉടൻ അറിയിക്കുമെന്നും കെ.സി വേണുഗോപാൽ അറിയിച്ചു.
Comments