‘മുസ്ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാക്കും’; യൂണിഫോം സിവിൽ കോഡിനെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശൻ

Published by
Janam Web Desk

ആലപ്പുഴ: ഏകീകൃത സിവിൽ കോഡിനെ പിന്തുണച്ച് എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. നിയമം നടപ്പിലാക്കിയാൽ മുസ്ലിം സ്ത്രികൾ നേരിടുന്ന വിവേചനം ഇല്ലാതാകുമെന്ന് അദ്ദേഹം പറഞ്ഞു. മുസ്ലിംകളിലെ ഒരു വിഭാഗം മാത്രമാണ് ഏക സിവിൽകോഡിനെതിരെ രംഗത്തുള്ളതെന്നും കൃസ്ത്യൻ- മുസ്ലിം നേതാക്കളുമായി കേന്ദ്രം ചർച്ച നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതേ സമയം സംസ്ഥാന കോൺഗ്രസിൽ ബില്ലിനെ ചൊല്ലിയുള്ള അവ്യക്തത തുടരുകയാണ്. ഏകീകൃത സിവിൽ കോഡിനെ എതിർക്കുമെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കിയപ്പോൾ നിലപാട് കേന്ദ്ര നേതൃത്വം വ്യക്തമാക്കുമെന്നാണ് കെപിസിസി അദ്ധ്യക്ഷൻ പ്രതികരിച്ചത്. ബിൽ അപ്രായോഗികമാണെന്ന് മുൻ പ്രതിപക്ഷ നേതാവും മുതിർന്ന കോൺഗ്രസ് നേതാവുമായ രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.

എന്നാൽ ഏകീകൃത സിവിൽ കോഡിനെതിരെ പ്രചരണം ശക്തമാക്കാനുള്ള ശ്രമങ്ങളുമായി സിപിഎം മുന്നോട്ടുപോകുകയാണ്. കോഴിക്കോട് നടത്താൻ നിശ്ചയിച്ചിരിക്കുന്ന സെമിനാറിൽ മുസ്ലീം ലീഗിനെയും ക്ഷണിച്ചിരുന്നു. എന്നാൽ യൂണിഫോം സിവിൽ കോഡിനെ എതിർക്കാൻ കാണിക്കുന്ന ആർജവം സിപിഎം ശരിയത്ത് നിയമങ്ങളെ പിന്തുണയ്‌ക്കാൻ കാണിക്കുമോയെന്നാണ് സമസ്ത അനുകൂലികൾ ഉന്നയിക്കുന്ന ചോദ്യം.

Share
Leave a Comment