ചെന്നൈ: വിജയ് നായകനാകുന്ന പുതിയ ചിത്രമായ ലിയോ സിനിമയുടെ ഗാനരംഗത്തെകുറിച്ച് വീണ്ടും പരാതി. ചെന്നൈ പോലീസിൽ സെൻസർ ബോർഡിനെതിരെയാണ് പരാതി ലഭിച്ചിരിക്കുന്നത്. ഗാനരംഗത്തിനെതിരെ പരാതി നൽകിയത് വിവരാവകാശ പ്രവർത്തകൻ സെൽവം ആണ്. ചിത്രത്തിലെ ഗാനരംഗം ലഹരിക്കടത്തിനെ പ്രോത്സാഹിപ്പിക്കുന്നു എന്ന് മുമ്പ് നൽകിയ പരാതിയിൽ നടപടി ഇല്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. സിബിഎഫ്സി ചെയർമാൻ വിജയിയെ പിന്തുണക്കുന്നു എന്നും പരാതിയിൽ പറയുന്നു. നേരത്തെയും വിജയ്ക്കെതിരെ പരാതി നൽകിയിരുന്നു.
മയക്കുമരുന്നിനെതിരെ ക്യാമ്പയിനുമായി തമിഴ് താരങ്ങൾ അടുത്തിടെ രംഗത്ത് വന്നിരുന്നു. നടൻ കാർത്തിയടക്കം പല താരങ്ങളും ഈ പരിപാടികളിൽ പങ്കെടുക്കുന്നുമുണ്ട്. ഈ സാഹചര്യത്തിലാണ് ഇത്തരത്തിൽ ലഹരിയെ പ്രോത്സാഹിപ്പിക്കുന്ന ഗാനം പുറത്തു വന്നിരിക്കുന്നതെന്നും സെൽവം പറയുന്നു.
സോണി മ്യൂസിക് സൗത്തിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഗാനം പുറത്തുവിട്ടത്. ഗാനം ആലപിച്ചിരിക്കുന്നത് വിജയ് തന്നെയാണ്. അനിരുദ്ധാണ് ഗാനത്തിന്റെ സംഗീതം.
Comments