മൊബൈൽഫോൺ ഉപയോഗിക്കാത്ത മനുഷ്യരില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്മാർട്ട്‌ഫോൺ ഉപയോഗിക്കുന്നു. ഫോണിൽ ഗെയിംസ് കളിക്കാൻ വേണ്ടി മാത്രം മെനക്കെട്ടിരിക്കുന്നവരും നിരവധിയാണ്. മൊബൈൽഫോൺ ഗെയിംസിൽ അടിമപ്പെട്ട തലമുറ കരുതിയിരിക്കേണ്ട കാര്യങ്ങൾ പലതുണ്ട്.
നിങ്ങൾ മണിക്കൂറോളം ഒരു പ്രത്യേക ഗെയിമിന് അടിമപ്പെട്ടിട്ടുണ്ടങ്കിൽ അത് നിങ്ങളിൽ ഉത്കണ്ഠ, അമിത വണ്ണം, ഉറക്ക തകരാറുകൾ, സമ്മർദ്ദം എന്നിവ ഉണ്ടാക്കുകയും ശാരീകവും മാനസികവുമായ ഉല്ലാസത്തെ അത് ബാധിക്കുകയും ചെയ്യുന്നു. ചില ഗെയിമുകൾ നിങ്ങളുടെ ജീവൻ തന്നെ കവർന്നെടുക്കുന്നവയുമാണ്. നിങ്ങളുടെ വിലപ്പെട്ട സമയം ഫോണിന്റെ മുന്നിൽ ചിലവഴിക്കുമ്പോൾ പ്രിയപ്പെട്ടവർക്കു വേണ്ടി സമയം കണ്ടെത്താൻ കഴിയാതെ വരികയും അത് സാമൂഹിക ബന്ധങ്ങളിൽ വിള്ളലുകൾ വരുത്തുകയും ചെയ്‌തേക്കാം..
അധിക സമയം ഗെയിമുകൾ കളിക്കുന്നത് മാത്രമല്ല, ദീർഘനേരത്തെ മൊബൈൽഫോൺ ഉപയോഗം മനുഷ്യനിൽ പല ദൂഷ്യഫലങ്ങളും ഉണ്ടാക്കുന്നുണ്ടെന്ന് ശാസ്ത്രീയമായി തെളിയിച്ചിട്ടുണ്ട്. അതിൽ പ്രധാനപ്പെട്ട കാര്യം ഫോണിന്റെ അമിത ഉപയോഗം നമ്മുടെ കണ്ണിനെ സാരമായി ബാധിക്കുന്നുവെന്നത് തന്നെയാണ്. ഇടവേളകളില്ലാതെ ഫോണുകളിൽ അടിമപ്പെടുമ്പോൾ കണ്ണുകൾക്ക് വിശ്രമം ലഭിക്കാതെ വരികയും ക്ഷീണത്തിനും തലവേദനയ്‌ക്കും കാരണമാവുകയും ചെയ്യുന്നു. ഇത് ‘അസ്തീനോപ്പിയ’ എന്നും അറിയപ്പെടുന്നു. സ്‌ക്രീനിന്റെ തുടർച്ചയായ ഉപയോഗം കാഴ്ച മങ്ങുന്നതിനും പ്രധാന കാരണമായേക്കാം. അതിനാൽ ഫോണിൽ ഏറെ നേരം നോക്കിയിരിക്കുന്ന ശീലം കഴിവതും ഒഴിവാക്കുന്നതാണ് നല്ലതെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു.
















Comments