ബെംഗളൂരു: സാഫ് കപ്പ് ഫുട്‌ബോളിൽ ചാമ്പ്യൻമാരായി ഇന്ത്യ. പെനാൽട്ടി ഷൂട്ടൗട്ടിൽ കുവൈത്തിനെ പരാജയപ്പെടുത്തിയ ഇന്ത്യ ഒമ്പതാം കിരീടം സ്വന്തമാക്കി. ഫൈനലിൽ സഡൻ ഡെത്തിലാണ് ഇന്ത്യയുടെ വിജയം. നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടിയ ഇരുടീമുകളും അധിക സമയത്തും പ്രകടനം ആവർത്തിച്ചു. സമനിലയിലെത്തിയതോടെ പെനാൽട്ടിയിലേക്ക് നീങ്ങുകയും ഷൂട്ടൗട്ടിൽ 5-4 എന്ന സ്‌കോറിന് ഇന്ത്യ വിജയിക്കുകയുമായിരുന്നു.
















Comments