കണ്ണൂർ: കനത്തമഴയിൽ കണ്ണൂർ സെൻട്രൽ ജയിലിന്റെ സുരക്ഷാ മതിൽ പൊളിഞ്ഞ് വീണു. ഇന്ന് രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. മതിലിന്റെ 30- മീറ്ററോളം ഭാഗമാണ് ഇടിഞ്ഞ് വീണത്. സംഭവ സ്ഥലം ജയിൽ സൂപ്രണ്ട് പി വിജയൻ സന്ദർശിച്ചു. ജയിൽ സുരക്ഷയ്‌ക്ക് വേണ്ട സായുധ സുരക്ഷാ സേനയെ നിയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പൊളിഞ്ഞ് വീണ ഭാഗത്ത് ഷീറ്റ് ഉപയോഗിച്ച് മറയ്‌ക്കാനും ജയിൽ സൂപ്രണ്ട് നിർദ്ദേശം നൽകി.
കൂടുതൽ സുരക്ഷയ്‌ക്കായി നിലവിൽ അവധിയിലുള്ള ഉദ്യോഗസ്ഥരെ എല്ലാവരെയും തിരിച്ച് വിളിക്കാനാണ് തീരുമാനം. ജയിലിന് കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുമെന്നും സൂപ്രണ്ട് പറഞ്ഞു. 1869-ൽ പണിത മതിലാണ് പൊളിഞ്ഞ് വീണത്.
















Comments