ന്യുഡൽഹി: എതിർക്കുന്നവരേക്കാൾ കൂടുതൽ ആളുകൾ എകീകൃത സിവിൽ നിയമത്തെ അനുകൂലിക്കുന്നുണ്ടെന്ന് അഖില ഭാരതീയ കാര്യകാരി സദസ്യൻ ഇന്ദ്രഷ് കുമാർ പറഞ്ഞു. എകീകൃത സിവിൽ നിയമം സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ അവസാനിപ്പിക്കുമെന്നും ആളുകൾക്ക് അവരുടെ മതം സ്വതന്ത്രമായി ആചരിക്കുന്നതിൽ ബുദ്ധിമുട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. നിയമം നടപ്പിലാക്കിയാൽ തൊട്ടുകൂടായ്മ അവസാനിച്ച് ജനങ്ങൾ ഒന്നിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഭോപ്പാലിൽ നടന്ന ഒരു പരിപാടിയിൽ രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ഇന്ദ്രേഷ് കുമാറിന്റെ പ്രതികരണം.
നിലവിൽ ഏകീകൃത സിവിൽ കോഡിനെ പിന്തുണയ്ച്ച് നിരവധി പ്രമുഖരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രതിപക്ഷ നേതാക്കൾക്കിടയിൽ പോലും ഭിന്നാഭിപ്രായമാണ് ഈ കാര്യത്തിലുള്ളത്. ബിജെപിയുടെയും കേന്ദ്ര സർക്കാറിന്റെയും പ്രഖ്യാപിത നയമാണ് ഏകീകൃത സിവിൽ കോഡ്. ഇതിന് ഉപോൽബലകമായി നിരവധി കോടതിവിധികളുണ്ട്. അതിനെല്ലാം ഉപരി ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുഛേദത്തിൽ പ്രദിപാദിക്കുന്ന ഒന്ന് കൂടിയാണ് ഏകീകൃത സിവിൽ കോഡ്.
















Comments