ഈ കാഴ്‌ച്ചയിൽ സുധിയുടെ ആത്മാവ് സന്തോഷിക്കും ; വിടവാങ്ങി ഒരു മാസം അടുക്കാനാവുമ്പോൾ സുധിയ്‌ക്കായി അപകടം ഉണ്ടായ സ്ഥലത്ത് നാട്ടുകാർ ചെയ്യുന്നത് ഇതാണ്
ഹാസ്യതാരം കൊല്ലം സുധിയുടെ അപകട മരണത്തിന്റെ ഞെട്ടലിൽ നിന്നും ആരാധകരും അദ്ദേഹത്തിന്റെ സഹപ്രവർത്തകരും ഇന്നും കരകയറിയിട്ടില്ല. അപകടത്തിൽ ബിനു അടിമാലി, മഹേഷ് തുടങ്ങിയവർക്ക് സാരമായ പരിക്കുകൾ ഉണ്ടായിരുന്നു. എന്നിരുന്നാലും കലാ രംഗത്ത് തീരാനഷ്ടം തന്നെയായിരുന്നു കൊല്ലം സുധിയുടെ വേർപ്പാട്. വടകരയിൽ നിന്നും പരിപാടി കഴിഞ്ഞ് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. തൃശൂർ കയ്പമംഗലത്ത് വെച്ച് നടന്ന അപകടത്തിൽ സുധി ഇരുന്നത് മുൻസീറ്റിലായിരുന്നു. ഉല്ലാസ് അരൂർ എന്നയാളാണ് വാഹനം ഓടിച്ചിരുന്നത്. അപകടം ഉണ്ടാവാൻ കാരണം വാഹനം ഓടിച്ച വ്യക്തി ഉറങ്ങി പോയതാണ്. അപകടം നടന്ന ഉടനെ സുധിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.
എന്നാൽ കാർ വരുന്നത് കണ്ട് പിക്കപ്പ് ബ്രേക്ക് ചവിട്ടിയിരുന്നു എന്നാണ് സംഭവം സ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞത്. പൊതുവെ രാത്രി സമയങ്ങളിലാണ് ഏറ്റവും കൂടുതൽ അപകടം സംഭവിക്കുന്നത്. ഇതിന്റെ പ്രധാന കാരണം ഉറക്കം തന്നെയാണ്. ഉറക്കം മൂലമുണ്ടാവുന്ന അപകടങ്ങൾ കേരളത്തിൽ വർദ്ധിച്ചു വരികയാണ്.
ഈ സാഹചര്യത്തിൽ അപകടം ഉണ്ടായ സ്ഥലത്ത് സ്ഥലത്തെ പോലീസും, നാട്ടുക്കാരും, ക്ലബ് അംഗങ്ങളും കൂടി നടത്തുന്ന സേവനമാണ് സമൂഹ മാധ്യമങ്ങളിൽ ജനശ്രെദ്ധ നേടുന്നത്. ഇവിടെ സ്ഥലത്ത് പഞ്ചായത്ത് മെമ്പർ അടക്കം നിരവധി പേരാണ് ഈ സേവനത്തിന്റെ ഭാഗമായിരിക്കുന്നത്. രാത്രി സമയങ്ങളിൽ അപകടം ഉണ്ടായ പാതയിലൂടെ സഞ്ചരിക്കുന്ന വാഹനങ്ങൾ ഒരു കൂട്ടം ചെറുപ്പക്കാർ തടഞ്ഞു നിർത്തി അവർക്ക് ചുക്ക് കാപ്പി, കൂടാതെ മറ്റ് സേവനങ്ങളുമാണ് നൽകുന്നത്. ഇതിലൂടെ, രാത്രി സമയങ്ങളിൽ യാത്ര ചെയ്യുമ്പോൾ ഉറക്കം വന്നാൽ വാഹനം ഒരു ഭാഗത്ത് നിർത്തി ഉറങ്ങി തീർക്കണമെന്നാണ് ഇത്തരം സേവനങ്ങളിലൂടെ ജനങ്ങൾക്ക് നൽകുന്ന സന്ദേശം.
















Comments