ബെംഗളൂരു: വില സെഞ്ച്വറി കടന്നതോടെ മോഷണം പോയത് ഒന്നരലക്ഷം രൂപയുടെ തക്കാളി. കർണാടകയിലെ ഹസ്സൻ ജില്ലയിലെ കൃഷിയിടത്തിൽ നിന്നാണ് തക്കാളി മോഷണം പോയത്. ഗോണി സോമനഹള്ളി ഗ്രാമത്തിലെ കർഷകയായ ധരണിയുടെ കൃഷിയിടത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. രണ്ടര ഏക്കറോളം വരുന്ന കൃഷിസ്ഥലത്തിന്റെ ഒന്നര ഏക്കർ ഭാഗവും തക്കാളിയായിരുന്നു ധരണി കൃഷി ചെയ്തിരുന്നത്.
വിളവെടുത്ത തക്കാളികൾ ബാഗുകളിലാക്കി വാഹനത്തിൽ കയറ്റി കടത്തിയതാണെന്നാണ് പ്രാഥമിക നിഗമനം. ബെംഗളൂരുവിൽ തക്കാളി വില 100-120 രൂപയെത്തിയ സാഹചര്യത്തിലാണ് മോഷണമുണ്ടായിരിക്കുന്നത്. ചെറുകിട കച്ചവടക്കാർ കുറഞ്ഞത് 110 രൂപയെങ്കിലും തക്കാളിക്ക് നിലവിൽ ഈടാക്കുന്നുണ്ട്.
മാർച്ച്, ഏപ്രിൽ മാസങ്ങളിൽ അന്തരീക്ഷ താപനിലയിലുണ്ടായ പെട്ടെന്നുള്ള വർധനവ് വിളകളിൽ കീടങ്ങളുടെ ആക്രമണം വർധിക്കുന്നതിനും ഇത് വിളവ് കുറയുന്നതിലേക്കും നയിച്ചു. തുടർന്നാണ് തക്കാളിയുടെ വിപണി വില റോക്കറ്റ് പോലെ കുതിച്ചുയർന്നത്.
















Comments