സിനിമ പ്രമികൾ എറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സംവിധായകന്‍ പ്രശാന്ത് നീൽ സലാർ സംവിധാനം ചെയ്യുന്ന സലാര്‍ പാര്‍ട്ട് 1. ‘കെജിഎഫ്’ എന്ന ഒറ്റ ചിത്രത്തിലൂടെ ലോക ശ്രദ്ധ നേടിയ സംവിധായകനാണ് പ്രശാന്ത് നീൽ. സിനിമയുടെ പ്രഖ്യാപനം മുതൽ ആരാധകർ വലിയ കാത്തിരിപ്പിലാണ്. ആരാധകരുടെ ആവേശം പതിൻമടങ്ങാക്കി പ്രഭാസിനെ നായകനാക്കി ഒരുക്കുന്ന ‘സലാർ’ പാര്‍ട്ട് 1 സീസ് ഫയറിന്‍റെ ടീസര്‍ പുറത്തുവന്നത് രാവിലെ 5.12നായിരുന്നു. നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസിന്‍റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പുറത്തുവിട്ടത്.
ഒരു മിനിറ്റ് 45 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തുവന്നത്. എന്നാൽ ടീസറിൽ പ്രഭാസിന്റെ മുഖം വെളിപ്പെടുത്താതെ ഇരുട്ടിൽ താഴേക്ക് തലകുനിച്ച് നിൽക്കുന്ന പാതിഭാഗമാണ് കാണിച്ചിരിക്കുന്നത്. ചിത്രത്തിലെ നടൻ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ലുക്ക് കാണാത്തത് ചില ആരാധകരെ നിരാശപ്പെടുത്തി. കൂടാതെ മിക്ക പോസ്റ്ററുകൾ പോലും സിനിമയിലെ തന്റെ കഥാപാത്രത്തെ കൂടുതൽ വെളിപ്പെടുത്താതെ ഇരുണ്ട പശ്ചാത്തലത്തിൽ ചിത്രീകരിച്ചിരിക്കുകയാണ്. എങ്കിലും ടീസറിനെ ‘ബ്ലോക്ക്ബസ്റ്റർ’ എന്നാണ് മിക്ക ആളുകളും വിശേഷിപ്പിക്കുന്നത്. നടന്റെ സ്‌ക്രീൻ പ്രസൻസും ആക്ഷൻ സീക്വൻസുകളും പ്രശംസനീയമാണ്. പ്രശാന്ത് നീലിന്റെ സലാറിന്റെ പല ഭാഗവും കെജിഎഫുമായി ബന്ധിപ്പിച്ചിട്ടുണ്ടെന്ന് പറയുന്നത്. രാവിലെ 5.12 എത്തിയ ടീസര്‍ എട്ട് മണിക്കൂറിൽ 23 മില്യൺ പ്രക്ഷകരാണ് കണ്ടത്.
‘ബാഹുബലി’ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രഭാസ്. ബാഹുബലിയ്‌ക്ക് ശേഷം പ്രഭാസ് നായകനായി വലിയ ബിഗ്ബജറ്റ് ചിത്രങ്ങൾ വന്നുവെങ്കിലും അവയൊന്നും വിജയമായി തീർന്നില്ല. പ്രശാന്ത് നീൽ ചിത്രത്തിലൂടെ പ്രഭാസ് എത്തുമ്പോൾ മങ്ങിയ തന്റെ താരശോഭ തിരിച്ചുപിടിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കെജിഎഫിനെ വെല്ലുന്ന ആക്ഷൻ ചിത്രമായിരിക്കും സലാർ എന്ന് ഉറപ്പിക്കുന്ന തരത്തിലുള്ള ടീസറാണ് പുറത്തു വന്നിരിക്കുന്നത്. ടീസര്‍ പുലര്‍ച്ചെ 5.12ന് പുറത്തുവിട്ടിന്റെ പിന്നിലെ കാരണം കണ്ടെത്തിയിരിക്കുകയാണ് ഇപ്പോള്‍ ചില യൂട്യൂബര്‍മാരും പ്രേക്ഷകരും. കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ കെജിഎഫും സലാറും തമ്മിലുള്ള ബന്ധമാണ് ഇതിലൂടെ കാണിക്കുന്നത് എന്നാണ് കണ്ടെത്തല്‍. കെജിഎഫ് 2 ക്ലൈമാക്സില്‍ റോക്കി ഭായി സ്വര്‍ണ്ണത്തിനൊപ്പം കടലില്‍ മുങ്ങിപോകുന്ന രംഗത്തില്‍ കാണിക്കുന്ന ക്ലോക്കിലെ സമയം 5.12 ആണ്.
പൃഥ്വിരാജും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നു. പൃഥ്വിയും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വരദരാജ മന്നാര്‍ എന്നാണ് പൃഥ്വിയുടെ കഥാപാത്രത്തിന്‍റെ പേര് എന്നത് നേരത്തെ വന്നതാണ്. വിജയ് കിരംഗന്ദുറാണ് ചിത്രത്തിന്റെ നിർമാണം. കാന്താര തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കളായ ഹൊംബാളെ ഫിലിംസ് ആണ് ‘സലാറും’ നിർമിക്കുന്നത്. ശ്രുതി ഹാസൻ ചിത്രത്തിൽ നായികയായി എത്തുന്നു. മധു ഗുരുസ്വാമിയാണ് ചിത്രത്തിൽ പ്രതിനായക വേഷത്തിൽ അഭിനയിക്കുന്നത്. ജഗപതി ബാബു, ഈശ്വരി റാവു, ശ്രിയ റെഡ്ഡി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. പ്രശാന്ത് നീലിന്‍റേത് തന്നെയാണ് തിരക്കഥയും. ഹൈദരാബാദ് രാമ നായിഡു സ്റ്റുഡിയോസിലായിരുന്നു’ സലാറി’ന്റെ ആദ്യ ഷെഡ്യുൾ. രവി ബസ്രുറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത്. എഡിറ്റിംഗ് ഉജ്വല്‍ കുല്‍ക്കര്‍ണി, ഭുവൻ ഗൗഡയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ. ഈ വര്‍ഷം സെപ്റ്റംബർ 28 നാണ് സിനിമ തിയറ്ററിൽ എത്തുന്നത്.
Comments