കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയതുപ്പോലെ എന്നൊക്കെ നമ്മൾ കേട്ടിട്ടുണ്ടാവും. കുരങ്ങന്റെ കയ്യിൽ ഒരു ലക്ഷം രൂപ അടങ്ങിയിട്ടുള്ള ബാഗ് കിട്ടിയാലോ? ഭക്ഷണം തേടി വന്ന കുരങ്ങൻ അൽപ്പ സമയത്തേക്കെങ്കിലും ലക്ഷപ്രഭുവായ സംഭവം നടന്നത് ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലാണ്. നിർത്തിയിട്ടിരിക്കുന്ന ബൈക്കിൽ നിന്നും പണം എടുക്കുന്ന കുരങ്ങന്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
ഷഹാബാദ് പ്രദേശത്തെ റെജസ്ട്രി ഓഫീസിൽ വ്യാപാര ആവശ്യങ്ങൾക്കായി എത്തിയ ഷറഫത്ത് ഹുസൈനിന്റെ ബൈക്കിൽ നിന്നുമാണ് കുരങ്ങൻ പണം മോഷ്ടിച്ച് അപ്രത്യക്ഷനായത്. അതേസമയം ഹുസൈൻ തന്റെ അക്കൗണ്ടിന്റെ രേഖകൾ പരിശോധിക്കുന്ന തിരക്കിലായതിനാൽ പണം മോഷ്ടിക്കുന്നത് കണ്ടില്ലായിരുന്നു. തുടർന്ന് നാട്ടുകാർ ചേർന്ന് നടത്തിയ അന്വേഷണത്തിനൊടുവിൽ ബാഗുമായിരിക്കുന്ന കുരങ്ങനെ കണ്ടെത്തുകയായിരുന്നു.
ഷഹാബാദ് പ്രദേശത്ത് കുരങ്ങന്മാരുടെ ശല്ല്യം കൂടുതലായതിനാൽ അവയെ പിടിക്കൂടി വനത്തിൽ വിട്ടയയ്ക്കാനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുമെന്ന് ഷഹാബാദ് ഡെപ്പ്യൂട്ടി കളക്ടർ അറിയിച്ചു.
Comments