സുദീർഘമായ ഇടവേളയ്‌ക്ക് ശേഷം ട്വീറ്റുമായി എത്തിയിരിക്കുകയാണ് മാർക്ക് സക്കർബർഗ്. മെറ്റ ഉടമസ്ഥനായ സക്കർബർഗ് 2012ന് ശേഷം ആദ്യമായി പോസ്റ്റ് ചെയ്യുന്ന ട്വീറ്റാണിത്. ട്വിറ്ററിന് എതിരാളിയെന്ന നിലയിൽ വിശേഷിപ്പിക്കപ്പെടുന്ന ഇൻസ്റ്റഗ്രാമിന്റെ ത്രെഡ്സ് ആപ്പ് ലോഞ്ച് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് സക്കർബർഗിന്റെ ട്വീറ്റ് വന്നിരിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്.
അടിക്കുറിപ്പില്ലാതെ ഒരു ഫോട്ടായാണ് സക്കർബർഗ് ട്വീറ്റ് ചെയ്തിരിക്കുന്നത്. ജനപ്രിയ കഥാപാത്രമായ സ്പൈഡർമാന്റെ ഒരു meme ആയിരുന്നു ഈ സാഹചര്യത്തിൽ ട്വീറ്റ് ചെയ്യാൻ സക്കർബർഗ് തിരഞ്ഞെടുത്തത്. ഇതോടെ ട്വീറ്റ് വൈറലായി. ഇനി ഇലോൺ മസ്‌ക് ഇതിന് നൽകുന്ന മറുപടി ട്വീറ്റ് എന്തായിരിക്കുമെന്നാണ് സോഷ്യൽമീഡിയ കാത്തിരിക്കുന്നത്.
ട്വിറ്ററിന് പകരക്കാരൻ എന്ന നിലയിൽ ജനപ്രീതി നേടിയ മറ്റൊരു ആപ്ലിക്കേഷൻ നേരത്തെ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിൽ ത്രെഡ്സ് എത്തുമ്പോൾ ട്വിറ്ററിന് വലിയ വെല്ലുവിളിയാകുമെന്നാണ് വിലയിരുത്തൽ. ലോഞ്ച് ചെയ്ത ആദ്യ ദിനം തന്നെ മണിക്കൂറുകൾക്കകം 10 ദശലക്ഷത്തിലധികം പേർ ത്രെഡ്സിൽ സൈൻ-ഇൻ ചെയ്തിട്ടുണ്ട്. പരിമിത ടെക്സ്റ്റിലധിഷ്ഠിതമായ ആശയവിനിമയമാണ് ആപ്പ് ഉപഭോക്താൾക്ക് നൽകുന്നത്. ഇൻസ്റ്റഗ്രാം ഉപയോഗിച്ചും ത്രെഡ്‌സിൽ ലോഗ്ഇൻ ചെയ്യാൻ കഴിയും.
Comments