സമൂഹമാദ്ധ്യമങ്ങളിൽ വളരെയധികം സജീവമായ മലയാളികളുടെ ഇഷ്ടതാരമാണ് രാധികാ ശരത്കുമാർ. സുഹൃത്തുക്കൾക്കും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങൾ താരം ഇടയ്‌ക്ക് പങ്കുവെയ്‌ക്കാറുണ്ട്. ഇപ്പോഴിതാ താരരാജാവിനും കുടുംബത്തിനും ഒപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്.
‘മോഹൻലാലിനും കുടുംബത്തിനുമൊപ്പം ചെലവഴിച്ച ഒരു വൈകുന്നേരും’ എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. മോഹൻലാലിന്റെ ഭാര്യ സുചിത്രയെയും ചിത്രത്തിൽ കാണാം. നിരിവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.
ഇട്ടിമാണി മെയ്ഡ് ഇൻ ചൈന എന്ന ചിത്രത്തിലാണ് മോഹൻലാലും രാധികയും അവസാനമായി ഒന്നിച്ചെത്തിയത്. 1985-ൽ പുറത്തിറങ്ങിയ കൂടുംതേടി എന്ന ചിത്രത്തിലെ രാധിക-മോഹൻലാൽ ജോഡിയും വാചാലമെൻ മൗനവും എന്ന് തുടങ്ങുന്ന ഗാനവും വളരെയധികം ശ്രദ്ധേയമായിരുന്നു. നീണ്ട ഒരു ഇടവേളയ്‌ക്ക് ശേഷമായിരുന്നു ഇരുവരുടെയും കൂട്ടുകെട്ടിൽ മറ്റൊരു ചിത്രം കൂടി പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
















Comments