ലക്‌നൗ: രണ്ട് പുതിയ വന്ദേഭാരത് എക്‌സ്പ്രസുകൾ കൂടി പ്രധാനമന്ത്രി നാളെ ഫ്‌ളാഗോഫ് ചെയ്യും. രണ്ട് ദിവസത്തിനിടെ നാല് സംസ്ഥാനങ്ങൾ സന്ദർശിക്കുന്നതിനിടെയാണ് അദ്ദേഹം വന്ദേഭാരത് ട്രെയിനുകൾ ഫ്‌ളാഗോഫ് ചെയ്യുന്നത്. ഗോരഖ്പൂർ- ലക്‌നൗ വന്ദേഭാരതും, ജോധ്പൂർ- സബർമതി വന്ദേഭാരതുമാണ് നാളെ പ്രധാനമന്ത്രി ഫ്‌ളാഗോഫ് ചെയ്യുന്നത്.
രണ്ട് വന്ദേഭാരത് ട്രെയിനുകൾ കൂടി രാജ്യത്തിന് സമർപ്പിക്കുന്നതിലൂടെ ആകെ ട്രെയിനുകളുടെ എണ്ണം 25 ആകും. ഗോരഖ്പൂർ- ലക്‌നൗ ഹൈ-സ്പീഡ് വന്ദേഭാരത് അയോധ്യ ജംഗ്ഷൻ വഴി 302 കിലോമീറ്റർ ദൂരം പിന്നിടും. നിലവിൽ ഈ റൂട്ടിൽ ട്രെയിനിൽ യാത്ര ചെയ്യാൻ നാല് മുതൽ അഞ്ച് മണിക്കൂർ വരെ സമയമെടുക്കും. ഈ റൂട്ടിൽ ഒരു ട്രെയിൻ യാത്രയ്‌ക്കെടുക്കുന്ന ഏറ്റവും കുറഞ്ഞ സമയമാണിത്.
ജോധ്പൂർ- സബർമതി വന്ദേഭാരത് എക്‌സ്പ്രസ് ജോധ്പൂരിനും അഹമ്മദാബാദിനും ഇടയിലാണ് സർവ്വീസ് നടത്തുക. ഏകദേശം ആറ് മണിക്കൂറിനുള്ളിൽ ട്രെയിൻ 400 കിലോമീറ്റർ പിന്നിടും. ഞായറഴ്ച ഒഴികെയുള്ള ദിവസങ്ങളിൽ ട്രെയിൻ സർവ്വീസ് നടത്തും.
Comments