കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് സ്മാർട്ട്‌ഫോൺ പ്രേമികൾക്കായി സാംസംഗിന്റെ മിഡ് റേഞ്ച് ഗാലക്‌സി M34 5G സ്മാർട്ട്‌ഫോൺ ജൂലൈ 7ന് ഇന്ത്യയിൽ എത്തിയെന്ന് റിപ്പോർട്ട്. 6,000mAh ബാറ്ററി, 120Hz അമോലെഡ് ഡിസ്പ്ലേ, 50MP ട്രിപ്പിൾ റിയർ ക്യാമറ എന്നീ സവിശേഷതകളോടെയാണ് ഡിവൈസ് വരുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. തുടർച്ചയായി ഉപയോഗിച്ചാലും രണ്ട് ദിവസം വരെ ബാറ്ററി നിലനിൽക്കുമെന്നാണ് കമ്പനി അവകാശവാദം. സാംസംഗ് ഗാലക്‌സി M34 5G ആമസോൺ ഇന്ത്യ വെബ്‌സൈറ്റിലായിരിക്കും വിൽപ്പനയ്‌ക്കെത്തുക.
വിലയും സവിശേഷതകളും..
സാംസംഗ് ഗാലക്‌സി M33 5G, 19,000 രൂപയ്‌ക്കായിരുന്നു ഇന്ത്യയിലെത്തിയത്. എന്നാൽ സാംസംഗ് M34 5G യ്‌ക്ക് ഏകദേശം 20,000 മുതൽ 25,000 വരെയാണ് പ്രതീക്ഷിക്കുന്ന വില. ഫോട്ടോഗ്രാഫിക്കായി, 48 എംപി പ്രൈമറി സെൻസറും 8 എംപി സെൻസറും 5 എംപി സെൻസറും ഉൾക്കൊള്ളുന്ന ട്രിപ്പിൾ റിയർ ക്യാമറ സജ്ജീകരണത്തോടെയാണ് സാംസംഗ് M34 5G വരുന്നത്. 13എംപി ഫ്രണ്ട് ഫേസിംഗ് ക്യാമറയാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 25w ഫാസ്റ്റ് ചാർജിംഗിനെ പിന്തുണയ്‌ക്കുന്ന 6000mAh ബാറ്ററിയും ഡിവൈസിനുണ്ട്.
ഗാലക്സി M34 5G വൈ-ഫൈ 5, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി, യുഎസ്ബി 2.0 ടൈപ്പ്-സി പോർട്ട് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുമുണ്ടാകും. 6.6 ഇഞ്ച് FHD+ AMOLED ഡിസ്പ്ലയോടുകൂടി വരുന്ന ഡിവൈസിൽ മീഡിയടെക് ഡൈമെൻസിറ്റി 1080 ചിപ്സെറ്റാണ് നൽകിയിരിക്കുന്നത്. ഗാലക്‌സി M34 5G ആൻഡ്രോയിഡ് 13 OS-ൽ പ്രവർത്തിക്കുമെന്നുള്ള അഭ്യൂഹങ്ങളുമുണ്ട്. സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിന്റെ മറ്റൊരു പ്രത്യേകതയായി പറയുന്നത്.
















Comments