സ്‌പൈഡർമാൻ ഓടുന്നതും ചാടുന്നതും തുടങ്ങി നിരവധി സാഹസികതകൾ നമ്മളെല്ലാവരും അത്ഭുതത്തോടെ നോക്കിക്കണ്ടിട്ടുണ്ട്. മുഖം മൂടി ധരിച്ച സൂപ്പർ ഹീറോയുടെ നൂറ് കണക്കിന് ആവർത്തനങ്ങളക്കുറിച്ച് അറിയാത്തവരും ചുരുക്കമായിരിക്കും. എന്നാൽ സ്‌പൈഡർമാന്റെ ചിത്രമെന്ന നിലയിൽ പ്രദർശനത്തിനെത്തിയിട്ടുള്ള പതിപ്പുകളിലൊന്നും തന്നെ തബല വായിക്കുന്ന രംഗം കാണുവാൻ ഇടയില്ല. എന്നാൽ ഇപ്പോഴിതാ തബല വായിക്കുന്ന സ്‌പൈഡർമാന്റെ രംഗങ്ങളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുന്നത്.
സംഗീതജ്ഞനും തബല കലാകാരനുമായ കിരൺ പാലിന്റെ വീഡിയോ ആണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധേയമാകുന്നത്. കിരൺ പാലാണ് സ്‌പൈഡർമാൻ വേഷം ധരിച്ച് തബല വായിക്കുന്നത്. സ്‌പൈഡർമാൻ മടങ്ങിയെത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
വളരെ മനോഹരമായാണ് കിരൺ തബലയിൽ കൊട്ടിക്കയറുന്നത്. വീഡിയോയുടെ അവസാനം സ്‌പൈഡർമാന്റെ മുദ്രയും അദ്ദേഹം കാണിയ്‌ക്കുന്നുണ്ട്. തബല കൊട്ടുന്ന സ്‌പൈഡർമാനെ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. അഞ്ച് ദിവസം മുൻപ് പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം തന്നെ 1.2 മില്യൺ ആളുകളാണ് കണ്ടുകഴിഞ്ഞിരിക്കുന്നത്. ഉസ്താദ് പീറ്റർ ഹുസൈൻ, സ്‌പൈഡർമാൻ വീട്ടിൽ, വീട്ടിൽ ആരുമില്ലാത്തപ്പോൾ, സ്‌പൈഡർമാൻ ഇങ്ങനെയാ, സ്‌പൈഡർമാൻ തബല കോഴ്‌സിലേക്ക് തുടങ്ങി നിരവധി കമന്റുകളാണ് വീഡിയോയ്‌ക്ക് ലഭിയ്‌ക്കുന്നത്.
















Comments