ചോക്ലേറ്റിനെ ഇഷ്ടപ്പെടാത്തവർ ചുരുക്കമായിരിക്കും. ജൂലൈ ഏഴ് അറിയപ്പെടുന്നത് ലോക ചോക്ലേറ്റ് ദിനം അല്ലെങ്കിൽ അന്താരാഷ്‌ട്ര ചോക്ലേറ്റ് ദിനം എന്നിങ്ങനെയാണ്. ഈ ദിനത്തിൽ പ്രായഭേദമന്യേ എല്ലാവരും തങ്ങളുടെ പ്രിയപ്പെട്ടവർക്ക് ചോക്ലേറ്റ് നൽകുകയും ആഘോഷമാക്കുകയും ചെയ്യുന്നു. മനം കവരുന്ന രുചിയ്‌ക്കപ്പുറം ചോക്ലേറ്റിന് സന്തോഷം പങ്കുവെയ്‌ക്കാനും സ്‌നേഹം പകരാനും സാധിക്കുമെന്നും കരുതുന്നവരും നിരവധിയാണ്. സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ സൗമ്യമായ ഓർമ്മപ്പെടുത്തലാണ് ചോക്ലേറ്റ് ദിനം എന്ന് വേണമെങ്കിലും പറയാം.
ലോക ചോക്ലേറ്റ് ദിനത്തിന്റെ ചരിത്രം…
2009-ലാണ് ആദ്യമായി ചോക്ലേറ്റ് ദിനം ആഘോഷിക്കപ്പെടുന്നത്. ഇത് 1550-കാലഘട്ടത്തിൽ യൂറോപ്പിൽ ചോക്ലേറ്റ് അവതരിപ്പിച്ചതിന്റെ വാർഷികമായാണ് ആഘോഷിക്കപ്പെടുന്നത്. കൂടാതെ ബിസി 1400 കാലഘട്ടത്തിലെ സമ്പന്നമായ ചോക്ലേറ്റ് ചരിത്രത്തെയും ഈ ദിനം അനുസ്മരിക്കുന്നതായി പറയുന്നുണ്ട്. അക്കാലത്ത് കൊക്കോ പഴത്തിന്റെ മധുരപലഹാരം പുളിപ്പിച്ച് ഒരു ലഹരി പാനീയം ഉണ്ടാക്കിയിരുന്നു. സ്പാനിഷ് പര്യവേഷകനായ ഹെർണാൻ കോർട്ടെസിൻ ആസ്‌ടെക് ചക്രവർത്തിയാണ് ഈ ചോക്ലേറ്റ് അധിഷ്ടിത പാനീയം സമ്മാനിയ്‌ക്കുന്നത്. 1800-കളിലാണ് ഖര രൂപത്തിലുള്ള ചോക്ലേറ്റുകൾ പ്രചാരത്തിലാകുന്നത്. പിന്നീട് ഇത് യൂറോപ്പിൽ ഉടനീളെ ചോക്ലേറ്റിനുള്ള ജനപ്രീതി വർദ്ധിക്കുകയായിരുന്നു.
ഈ ദിനത്തിൽ ലോകമെമ്പാടുമുള്ള മിഠായി സ്‌റ്റോറുകളും പ്രാദേശിക വിതരണക്കാരും ഏറ്റവും മികച്ച ചോക്ലേറ്റ് ഉത്പന്നങ്ങൾ വാഗ്ദാനം ചെയ്യുന്ന ദിനം കൂടിയാണ് ഇന്ന്. മെക്സിക്കോ, അമേരിക്ക എന്നിവിടങ്ങളിലെ കൃഷിയുടെ ചരിത്രവുമായും ചോക്ലേറ്റിന് ബന്ധമുണ്ട്. ഇവിടിങ്ങളിൽ പ്രാധമികമായി ചോക്ലേറ്റ് ലഭ്യമായിരുന്നു. കൊക്കോ മരത്തിന്റെ വിത്തിൽ നിന്നാണ് ചോക്ലേറ്റ് ആദ്യ ഘട്ടത്തിൽ ഒരുക്കിയെടുത്തതെന്നും പറയുന്നു. ഇന്ന് കൊക്കോ മരങ്ങളുടെ ഉത്പാദനത്തിൽ ആഫ്രിക്കയാണ് മുന്നിൽ. വിത്തുകൾക്ക് കയ്‌പേറിയ രുചിയാണുള്ളത്. ഇതിൽ നിന്നും ചോക്ലേറ്റിലേക്ക് രൂപാന്തരപ്പെടുന്നത് നിരവധി ഘട്ടങ്ങളിലൂടെ കടന്നു പോയതിന് ശേഷമായിരുന്നു.
ലോക ചോക്ലേറ്റ് ദിനത്തിന്റെ പ്രാധാന്യം…
ലോക ചോക്ലേറ്റ് ദിനം പങ്കുവെയ്‌ക്കുന്നത് വളരെ അർത്ഥവത്തായ കാര്യങ്ങളാണ്. സ്‌നേഹത്തിന്റെയും അഭിനന്ദനത്തിന്റെയും ആഹ്ലാദത്തിന്റെയും ഓർമ്മപ്പെടുത്തലായി ഈ ദിനം അനുസ്മരിക്കപ്പെടുന്നു. സാംസ്‌കാരിക അതിരുകൾക്കപ്പുറം സന്തോഷത്തിന്റെ നിറങ്ങൾ ചാലിച്ച് ആളുകളെ ഒരുമിപ്പിക്കുന്നു എന്നതാണ് ഈ ദിനം കൊണ്ട് ഉദ്ദേശിക്കുന്നത്.
Comments