ലക്‌നൗ: ഗീതാ പ്രസ്സിന്റെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിൽ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ ഗോരഖ്പൂരിൽ നടന്ന ചടങ്ങിൽ പങ്കെടുത്ത പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധനയും ചെയ്തു. കേവലമൊരു സ്ഥാപനം മാത്രമല്ലാത്ത ലോകത്തെ ഒരേയൊരു പ്രിന്റിംഗ് പ്രസ്സാണ് ഗീതാ പ്രസ്സെന്ന് പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഗീതാ പ്രസ്സ് എന്നാൽ വെറുമൊരു പ്രിന്റിംഗ് സ്ഥാപനം മാത്രമല്ല. ഇതുപോലെ പ്രവർത്തിക്കുന്ന ലോകത്തെ ഏക പ്രിന്റിംഗ് പ്രസ്സാണ്. വിശ്വാസത്തിന്റെ പ്രതീകം കൂടിയാണെന്നും കോടിക്കണക്കിനാളുകൾക്ക് ഗീതാ പ്രസ്സ് ഒരു ക്ഷേത്രസമാനമായ ഇടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ലോകത്തെ ഏറ്റവും വലിയ പുസ്തക പ്രസാധക സംഘങ്ങളിൽ ഒന്നായ ഗീതാ പ്രസ് 1923-ലാണ് സ്ഥാപിതമായത്. 16.21 കോടി ഭഗവത് ഗീതാ പതിപ്പുകളടക്കം 14 ഭാഷകളിലായി 41.7 കോടി പുസ്തകങ്ങളാണ് ഗീതാ പ്രസ്സ് പുറത്തിറക്കിയത്. വരുമാനത്തിനായി പരസ്യത്തെ ആശ്രയിക്കാത്ത സ്ഥാപനം എന്ന ഖ്യാതിയും ഗീതാ പ്രസ്സിനുണ്ട്.
















Comments