റോം: സ്വന്തം കുഞ്ഞിന്റെ മൃതദേഹം ഒരാഴ്ചയോളം ചുമന്ന് നടന്നതിന് ശേഷം ഭക്ഷിച്ച് കുരങ്ങൻ. ചെക്ക് റിപ്പബ്ലിക്കിലെ ഒരു മൃഗശാലയിൽ ആയിരുന്നു സംഭവം. ക്യാപിറ്റീവ് ട്രിൽ ഇനത്തിൽപ്പെട്ട കുരങ്ങാണ് കുഞ്ഞിന്റെ മൃതദേഹം ഭക്ഷിച്ചത്. ഈ ഇനം കുരങ്ങുകളിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു അസാധാരണ സംഭവം നടക്കുന്നത്.
ഇറ്റലിയിലെ പിസ സർവകലാശാല തയ്യാറാക്കിയ ഒരു പ്രബന്ധത്തിലാണ് ഇക്കാര്യത്തെ കുറിച്ച് പറയുന്നത്. 2020 ഓഗസ്റ്റ് 24-ന് വടക്കൻ ചെക്കിയയിലെ സഫാരി പാർക്കായ ഡ്വാർ ക്രാലോവിലെ കുമാസി എന്ന അമ്മ കുരങ്ങാണ് തന്റെ കുഞ്ഞ് മരിച്ച ശേഷം ഭക്ഷിച്ചത്.
കുരങ്ങിൻ കുഞ്ഞ് ജനിച്ചത് പൂർണ ആരോഗ്യവാനായി ആയിരുന്നില്ല. തുടർന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ കുഞ്ഞ് മരിക്കുകയും ചെയ്തു. തുടർന്നാണ് കുഞ്ഞിനെ അമ്മ ഭക്ഷണമാക്കിയത്. അമ്മ കുരങ്ങിന്റെ പെരുമറ്റാത്തെ കുറിച്ചോ സംഭവത്തിലെ മറ്റു സാധ്യതകളെ കുറിച്ചോ തങ്ങൾക്കും മനസ്സിലായിട്ടില്ലെന്നായിരുന്നു ശാസ്ത്രജ്ഞർ പറഞ്ഞത്.
Comments