ന്യുഡൽഹി: ഏകീകൃത സിവിൽ കോഡിനെ അനുകൂലിച്ച് മുൻ ഉപരാഷ്‌ട്രപതി വെങ്കയ്യ നായിഡു. എകീകൃത സിവിൽ കോഡിന്റെ അഭാവം രാജ്യത്ത് അസമത്വങ്ങളെ സ്ഥായിയാക്കുമെന്നും സാമൂഹിക ഐക്യം, സാമ്പത്തിക മുന്നേറ്റം, ലിംഗനീതി എന്നിവയിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയെ ഇതിന്റെ അഭാവം തടസ്സപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ നിയമസാധുത ഇന്ത്യൻ ഭരണഘടനയിലും സുപ്രീം കോടതി വിധികളിലും വേരൂന്നിയതാണെന്നും ഭരണഘടനാ അസംബ്ലി ചർച്ചകൾ അതിനെ സാധൂകരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യ വൈവിധ്യങ്ങളുടെ രാജ്യമാണ്. നിരവധി മതങ്ങളുടെ സംഗമസ്ഥാനമാണ്. ഓരോ മതത്തിനും വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നവയിൽ
വ്യത്യസ്ത വ്യക്തിനിയമങ്ങളുണ്ട്. ഈ വ്യത്യസ്തത നമ്മുടെ നാട്ടിൽ അസമത്വങ്ങളും പൊരുത്തക്കേടുകളും നിലനിറുത്താൻ മാത്രമേ സഹായിക്കുകയൊള്ളു എന്നും സാമൂഹിക ഐക്യം, സാമ്പത്തിക മുന്നേറ്റം, ലിംഗനീതി എന്നിവയിലേക്കുള്ള രാജ്യത്തിന്റെ പുരോഗതിയ്‌ക്ക് ഇത് തടസ്സമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഭരണഘടനയുടെ 44-ാം അനുഛേദത്തിലാണ് ഏകീകൃത സിവിൽ കോഡിനെ കുറിച്ച് പറയുന്നത്. രാജ്യത്തെ പൗരന്മാരുടെ വിവാഹം, വിവാഹമോചനം, ദത്തെടുക്കൽ, അനന്തരാവകാശം, പിന്തുടർച്ചാവകാശം എന്നീവ വ്യക്തി നിയമങ്ങളിൽ തുടരുന്ന അസമത്വത്തെ എകീകരിക്കുന്ന നിയമമാണ് ഏകീകൃത സിവിൽ കോഡ്. നിയമ കമ്മീഷൻ പൊതുജനങ്ങളിൽ നിന്നും ഇതിനെ കുറിച്ചുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും തേടിയിട്ടുണ്ട്. ഷാബാനു കേസിൽ അടക്കം സുപ്രീം കോടതി സർക്കാരിനോട് സിവിൽ കോഡ് നടപ്പാക്കികൂടെ എന്ന് ചോദിച്ചിരുന്നെങ്കിലും വോട്ടുബാങ്ക് മുന്നിൽ കണ്ട് വിഷയത്തിൽ നിന്ന് അന്നത്തെ സർക്കരുകൾ പിന്മാറുകയായിരുന്നു. ഭരണഘടനയുടെ നിർദ്ദേശകതത്വങ്ങളിൽ ഏകീകൃത സിവിൽ കോഡ് നടപ്പാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെന്ന് പറയുന്നുണ്ട്.
















Comments