നാലേ നാല് സെക്കൻഡ്; കാപ്പിക്കുരുവിനിടയിൽ ഒളിഞ്ഞിരിക്കുന്ന ആ മുഖം കണ്ടെത്തൂ..

Published by
Janam Web Desk

സത്യത്തിൽ നമ്മുടെ കാഴ്ചയെ മറയ്‌ക്കുന്ന തന്ത്രങ്ങളാണ് ഒപ്റ്റിക്കൽ ഇല്യൂഷനുകൾ. കണ്ണുകളും തലച്ചോറും എങ്ങനെ ഒന്നിച്ച് പ്രവർത്തിക്കുന്നുവെന്ന് പഠിപ്പിക്കുകയാണ് ഓരോ ഒപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങളും. പലപ്പോഴും സമ്മർദ്ദത്തെ കുറയ്‌ക്കാനും മനസിന് സന്തോഷം പകരാനും ഇത്തരം ചിത്രങ്ങൾക്ക് കഴിയുന്നു. ഓർമ്മശക്തിയെ വർദ്ധിപ്പിക്കാനും ഇത് സഹായകരമാണ്. അതുകൊണ്ടാണ് ഓപ്റ്റിക്കൽ ഇല്യൂഷൻ ചിത്രങ്ങൾ ലോക പ്രശസ്തമാകുന്നത്.

അത്തരത്തിലൊരു ചിത്രമാണ് താഴെ നൽകിയിരിക്കുന്നത്. ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് നൽകിയിരിക്കുന്നത്. മുന്നിലൊരു കിടിലൻ ചലഞ്ചുമാണ് നൽകിയിരിക്കുന്നത്. ചിത്രത്തിൽ നിറയെ കാപ്പിക്കുരുവാണ്. ഒറ്റനോട്ടത്തിൽ പ്രത്യേകിച്ച് ഒന്നു കണ്ണുകൾക്ക് തോന്നില്ലെങ്കിലും ഒന്ന് സൂക്ഷിച്ച് നോക്കിയാൽ പുരുഷന്റെ മുഖം ചിത്രത്തിൽ കണ്ടെത്താൻ കഴിയും. ആശയക്കുഴപ്പം ഉണ്ടാകാത്ത രീതിയിൽ ചിത്രത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ആവശ്യം.

സൂക്ഷിച്ച് നോക്കിയാൽ പുരുഷന്റെ ആ മുഖം കാണാനാകും. ഇനി മുഖം കാണാൻ കഴിയുന്നില്ലെങ്കിൽ വിള്ളലുകൾ ഇല്ലാത്ത കാപ്പിക്കുരുവിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുക. കാരണം മുഖം പിളർന്നതല്ല, നമ്മുടെ പുരുഷ മുഖം. ഈ തന്ത്രം പ്രയോഗിക്കുന്നതിലൂടെ ഈ ഒപ്റ്റിക്കൽ ഇല്യൂഷൻ ടാസ്‌ക് പൂർത്തിയാകും.

പുരുഷന്റെ മുഖം കണ്ടെത്താൻ അധിക സമയമൊന്നും നമ്മുക്ക് ലഭിക്കില്ല, നാല് സെക്കൻഡുകൾ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. അതിനുള്ളിൽ കണ്ടെത്തണം. ചിത്രത്തിൽ നിന്ന് കണ്ടെത്താനാകുന്നില്ലെങ്കിൽ മറ്റുള്ളവരുടെ സഹായവും തേടാവുന്നതാണ്. ഇനിയും കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ വിഷമിക്കേണ്ട ഞങ്ങൾ സഹായിക്കാം. ചിത്രത്തിന്റെ അവസാന പകുതിയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കൂ… അവിടെയാണ് നമ്മൾ തേടുന്ന മുഖം!

Share
Leave a Comment