ചെന്നൈ: തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ നിന്നുള്ള കരിമ്പുലിയുടെ വീഡിയോ വൈറൽ. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് (ഐഎഫ്ഒഎസ്) ഉദ്യോഗസ്ഥനാണ് രാത്രി വീട്ടിന്റെ പോർച്ചിൽ കയറിയ കരിമ്പുലിയുടെ ദൃശ്യങ്ങൾ എക്സിൽ പങ്കുവെച്ചത്.
ഫെബ്രുവരി 16 ന് ഷെയർ ചെയ്ത 36 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയ്ക്ക് ലഭിച്ചത് ഒരു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ്. മനുഷ്യവാസമുള്ള പ്രദേശത്ത് കരിമ്പുലിയുടെ സാന്നിധ്യം ഏറെ പേടിപ്പെടുത്തുന്നതാണെന്നാണ് ചിലർ അഭിപ്രായപ്പെട്ടത്.
തങ്ങളുടെ വാതിൽക്കലിൽ നിന്ന് അപൂർവമായ കാഴ്ച നേരിട്ട് കണ്ട വീട്ടുടമസ്ഥന്റെ ഭാഗ്യത്തെ പ്രകീർത്തിച്ചും ചിലർ കമന്റ് ചെയ്തു. ബഗീര മൗഗ്ലിയെ തിരയുന്നു എന്നാണ് ഒരു എക്സ് ഉപയോക്താവ് എഴുതിയത്.
Imagine somebody visiting you like this. Video from a house in Nilgiris. Do you know where else you can find black Panther ? pic.twitter.com/kCy95CMpTe
— Parveen Kaswan, IFS (@ParveenKaswan) February 16, 2024