സമൂഹമാദ്ധ്യമങ്ങളിലെ നിറസാന്നിധ്യമാണ് ബോണി കപൂറിന്റെ മകൾ അൻഷുല കപൂർ. തന്റെ വാർത്തകളും വിശേഷങ്ങളുമെല്ലാം പങ്കുവെയ്‌ക്കാറുണ്ട്. അത്തരത്തിൽ ലണ്ടനിൽ നിന്നുള്ള പ്രിയപ്പെട്ട ഓർമ്മ എന്ന തലക്കെട്ടിൽ കൗതുകം ഉണർത്തുന്ന വീഡിയോ പോസ്റ്റ് ചെയ്തിരിക്കുകയാണ് അൻഷുല.
ജീവിതത്തിലാദ്യമായി അച്ഛൻ മകൾക്ക് പ്രഭാതഭക്ഷണം തയ്യാറാക്കിയതിനെ കുറിച്ചാണ് വീഡിയോ. ബോണി കപൂർ അടുക്കളയിൽ പാകം ചെയ്യുന്ന വീഡിയോയാണ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. ചീസി സ്‌ക്രാമ്പൾസ് എഗ്ഗാണ് പാകം ചെയ്യുന്നത്. ജീവിതത്തിൽ ഏറ്റവും നല്ല ഭക്ഷണമായിരുന്നു അതെന്നും അൻഷുല പറയുന്നുണ്ട്.
പാനിൽ വെണ്ണ ഉരുക്കി അതിലേക്ക് പാൽ ചേർക്കുന്നു. ശേഷം അതിലേക്ക് മുട്ട പൊട്ടിച്ചൊഴിക്കുന്നു. തുടർന്ന് ഉപ്പും കുരുമുളകും ചേർക്കുന്നതാണ് വീഡിയോ. വളരെ വേഗത്തിലാണ് പിതാവ് മകൾക്കായി പ്രഭാത ഭക്ഷണം തയ്യാറാക്കുന്നത്.
View this post on Instagram
“>
അച്ഛൻ തയ്യാറാക്കിയ ഭക്ഷണം വളരെ ആസ്വദിച്ച് കഴിക്കുന്ന മകളെയാണ് ദൃശ്യങ്ങളിൽ കാണാനാകുന്നത്. അച്ഛനാണ് ഏറ്റവും രുചികരമായ ഭക്ഷണം തയ്യാറാക്കുന്നതെന്നും അത് മനസിലാക്കാൻ 32 വർഷമെടുത്തെന്നും അവർ പറയുന്നു.
















Comments