തിരുവനന്തപുരം: കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ കൂളിംഗ് പേപ്പർ ഒട്ടിച്ചതിന് പിഴ ചുമത്തി എംവിഡി. സ്വിഫ്റ്റിന്റെ ലക്ഷ്വറി സർവീസായ ഗജരാജ് ബസ്സിനാണ് പിഴയിട്ടത്. കഴിഞ്ഞ മാസമായിരുന്നു സംഭവം. തിരുവനന്തപുരം കെഎസ്ആർടിസി ടെർമിനലിൽ വെച്ചായിരുന്നു പിഴയിട്ടത്. നേരത്തെ കെഎസ്ഇബിയ്‌ക്കും എംവിഡി പിഴയിട്ടിരുന്നു.
കെഎസ്ഇബിയ്‌യും എംവിഡി പരസ്പരം പിഴ ചുമഴ്‌ത്തിയും ഫ്യൂസൂരിയും തർക്കം മുറുകി നിൽക്കുകയായിരുന്നു. ഇക്കഴിഞ്ഞ ദിവസം വയനാട്ടിൽ ഡ്യൂട്ടിയുടെ ആവശ്യവുമായി പോയവാഹനത്തിന് എംവിഡി പഴിയിട്ടത്. ഇതിനു പിന്നാലെ ബില്ലു കുടിശ്ശികയുള്ള എംവിഡി ഓഫീസുകളുടെ ഫ്യൂസൂരിയാണ് കെഎസ്ഇബി പകരം വീട്ടിയത്. നിലവിൽ കൽപ്പറ്റയിലെ ആർടി ഓഫീസിലെയും കാസർകോട് കറന്തക്കാട്ടെ ആർടിഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലേയും ഫ്യൂസുകൾ കെഎസ്ഇബി ഊരിമാറ്റിയിരുന്നു
Comments