ഐഎസ്ആർഒയിൽ 61 ഒഴിവുകൾ. സയന്റിസ്റ്റ് തസ്തികളിലേക്കാണ് അപേക്ഷ ക്ഷണിച്ചത്. സയന്റിസ്റ്റ്/ എഞ്ചിനീയർ-എസ്ഡി, സയന്റിസ്റ്റ്/ എഞ്ചിനീയർ-എസ്സി എന്നീ തസ്തികകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ജൂലൈ 21-ന് വൈകുന്നേരം അഞ്ച് മണി വരെയാണ് അപേക്ഷിക്കാനുള്ള സമയം. vssc.gov.in എന്ന വെബ്‌സൈറ്റ് വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
സയന്റിസ്റ്റ് / എഞ്ചിനീയർ-എസ്ഡി- ലെവൽ 11 (67,700 2,08,700 ) സയന്റിസ്റ്റ് / എഞ്ചിനീയർ-എസ്സി- ലെവൽ 10 (56,100 1,77,500 ), സയന്റിസ്റ്റ്/എഞ്ചിനീയർ-എസ് ഡി പോസ്റ്റുകൾക്ക് അപേക്ഷാ ഫീസ് ഇല്ല. സയന്റിസ്റ്റ്/എഞ്ചിനീയർ-എസ് സി തസ്തികയിലേക്ക് 750 രൂപയാണ് അപേക്ഷാ ഫീസ്. എഴുത്തുപരീക്ഷയിൽ ഹാജരാകണമെന്ന വ്യവസ്ഥയ്‌ക്ക് വിധേയമായി സ്ത്രീ/ എസ് സി/ എസ് ടി / എക്‌സ്-എസ്എം, പിഡബ്ല്യുബിഡി ഉദ്യോഗാർത്ഥികൾക്ക് മുഴുവൻ ഫീസും തിരികെ നൽകുന്നതാണ്.
















Comments