കോട്ടയം: കനത്ത മഴയും വെള്ളപൊക്കവും കാരണം ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വസവുമായി ബിജെപി എത്തിയത് സിഐടിയു കൊടി കെട്ടി ട്രിപ്പ് മുടക്കിയ ബസിൽ. സിഐടിയുവിനും സിപിഎമ്മിനും കൃത്യമായ മറുപടി നൽകികൊണ്ടാണ് ബിജെപിയുടെ നടപടി. ദുരിതാശ്വസസഹായവുമായി ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷനൊപ്പം ബസുടമ രാജ്‌മോഹനും പ്രവർത്തകരും ക്യാമ്പിലെത്തി ദുരിതാശ്വാസ കിറ്റുകളും മറ്റ് അവശ്യസാധനങ്ങളും കൈമാറുകയായിരുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്തിലെ ദുരിതാശ്വാസ ക്യാമ്പിലാണ് ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി സഹായഹസ്തവുമായി എത്തിയത്.
പ്രളയ രഹിത കോട്ടയം എന്നായിരുന്നു സർക്കാരിന്റെ വാദം, എന്നാൽ ഇത് പൊള്ളയായ വാദമാണെന്ന് തെളിയിക്കുകയാണ് ബിജെപി. സിപിഎം ഭരിക്കുന്ന കുമരകം പഞ്ചായത്തിലാണ് ബിജെപിയെത്തിയത്. ചെറുവാഹനങ്ങൾക്ക് ഇവിടങ്ങളിൽ എത്തിചേരാൻ വലിയ ബുദ്ധിമുട്ടാണ്. ഇതോടെ ദുരിതാശ്വസസഹായം നാമമാത്രമായി തീർന്നു. ഇവിടെയാണ് തന്റെ വലിയ ബസുമായി ബിജെപിയുടെയും രാജ്‌മോഹന്റെയും രംഗപ്രവേശം. വാഹനങ്ങൾ എത്തിപ്പെടാൻ സാധിക്കാത്ത സ്ഥലങ്ങളിൽ ബിജെപി ജില്ലാ അദ്ധ്യക്ഷൻ ലിജിൻ ലാലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ അവശ്യവസ്തുക്കൾ രാജ്‌മോഹന്റെ ബസിൽ കൊണ്ടുവരുകയായിരുന്നു. ചൂഷകനെന്നും മർദ്ദകനെന്നുമാണ് സിഐടിയു രാജ്‌മോഹനെ മുദ്രകുത്തിയത്. അതേസമയം സിഐടിയുവിന്റെ വാദങ്ങൾക്ക് മറപടിയെന്നോണം രാജ്‌മോഹന്റെ ബസിൽ ദുരിതാശ്വാസ ക്യാമ്പിൽ എത്തുകയായിരുന്നു ബിജെപി സംഘം.
സിഐടിയു തൊഴിലാളികൾ പ്രൈവറ്റ് ബസിനു മുന്നിൽ കൊടികുത്തിയതിനെ തുടർന്ന് ബസുടമ രാജ്‌മോഹൻ സ്വന്തം ബസിനു മുന്നിൽ ടൈംസ് സ്‌ക്വയർ ലക്കി സെന്റർ എന്ന പേരിൽ ലോട്ടറിക്കച്ചവടം തുടങ്ങിയതോടെയാണ് സംഭവം വാർത്തകളിൽ ഇടം പിടിക്കുന്നത്. ഗൾഫിൽ നിന്നും മടങ്ങിയെത്തി ബസ് സർവീസ് ആരംഭിക്കുകയായിരുന്നു രാജ്മോഹൻ. എന്നാൽ തൊഴിൽ പ്രശ്‌നത്തിന്റെ പേരിൽ ബസിന് മുന്നിൽ സിഐടിയു സമരം ആരംഭിക്കുകയായിരുന്നു.
















Comments