കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകർന്നത്
കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി നേരിട്ട് എത്തി ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ഉദ്ഘാടനം ആഘോഷപൂർവ്വം നടത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വേലത്തുശേരിയിൽ ഈ വിധം ടാറിങ് പൊളിഞ്ഞത്. റോഡ് ടാറിങ്ങില്‍ ക്രമക്കേടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാലങ്ങളായി മഴക്കാലത്ത് ഉറവയുള്ള റോഡിന്റെ ഭാഗത്ത് ടൈല്‍ പാകാതെ ടാറിങ് നടത്തിയതാണ് റോഡ് തകരാനിടയാക്കിയതെന്നാണ് പരാതി.
ആദ്യമഴയില്‍ തന്നെ റോഡ് തകരുകയായിരുന്നു. വേലത്തുശ്ശേരിയില്‍ മൂന്നിടത്താണ് ഉറവയെ തുടര്‍ന്ന് റോഡ് പൊളിഞ്ഞത്. ഇവിടങ്ങളില്‍ ടാറിങ്ങിനടിയില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നു.ശാസ്ത്രീയമായ പഠനം ഇല്ലാതെ ടാറിങ് നടത്തിയതാണു റോഡ് തകരാൻ കാരണമായതെന്നാണു നാട്ടുകാർ പറയുന്നത്. ഈ ഭാഗത്തെ ടാറിങ് മാറ്റി ടൈൽ പാകണമെന്നും ആവശ്യമുണ്ട്. പലയിടങ്ങളിലും കലുങ്ക് നിർമാണം പൂർണമല്ലെന്നും ആരോപണമുണ്ട്
തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോവുക കൂടി ചെയ്താല്‍ റോഡ് കൂടുതല്‍ തകരാന്‍ കാരണമാകും. സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡ് നിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഹൈക്കോടതിയില്‍ വരെ എത്തിയാണ് . ആദ്യത്തെ കരാറുകാരന്‍ നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലില്‍ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ കരാറുകാരനെ ഒഴിവാക്കിയശേഷം ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ടെന്‍ഡര്‍ എടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്.
റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട് പല ആരോപണങ്ങളും ആദ്യം തന്നെ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു. 20 കോടിയോളം രൂപ മുടക്കിയാണ് ഊരാളുങ്കലിനെ കരാര്‍ ഏല്‍പിച്ചത്. പൊതുമരാമത്ത് വകുപ്പും കരാറുകാരുമെല്ലാം വിശദമായ പഠനം നടത്തിയാണ് ടാറിങ് പൂര്‍ത്തിയാക്കിയതെന്നാണ് പറയുന്നതെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ റോഡ് തകരുകയായിരുന്നു.
അതേസമയം, നിലവിലെ തകരാർ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട അസിസ്റ്റന്റ് അറിയിച്ചു.
വേലത്തുശ്ശേരിയിലെ തകരാർ പരിഹരിച്ചില്ലെങ്കിൽ ബാക്കിഭാഗം കൂടി തകരും. ശക്തമായ ഉറവയുള്ള ഭാഗങ്ങൾ കണ്ടെത്തി ടൈൽ പാകിയില്ലെങ്കിൽ വേലത്തുശ്ശേരിയിലേതിനു സമാനമായ സംഭവങ്ങൾ ഈരാറ്റുപേട്ട– വാഗമൺ റൂട്ടിൽ പലയിടത്തും ആവർത്തിക്കും
















Comments