മുഹമ്മദ് റിയാസ് എത്തി ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്തു ; കൃത്യം ഒരു മാസത്തിനുള്ളിൽ പൊട്ടിപ്പൊളി‍ഞ്ഞ് ഈരാറ്റുപേട്ട–വാഗമണ്‍ റോഡ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മുഹമ്മദ് റിയാസ് എത്തി ആഘോഷപൂർവ്വം ഉദ്ഘാടനം ചെയ്തു ; കൃത്യം ഒരു മാസത്തിനുള്ളിൽ പൊട്ടിപ്പൊളി‍ഞ്ഞ് ഈരാറ്റുപേട്ട–വാഗമണ്‍ റോഡ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 8, 2023, 09:52 pm IST
FacebookTwitterWhatsAppTelegram

കോട്ടയം: സംസ്ഥാന പൊതുമരാമത്ത് വകുപ്പ് ആഘോഷപൂർവ്വം ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട വാഗമൺ റോഡിൽ ഉദ്ഘാടനം നടന്ന് ഒരു മാസത്തിനകം കുഴി. കനത്ത മഴയെ തുടർന്ന് ടാറിങ്ങിനടിയിൽ നിന്ന് ഉറവ പോലെ വെള്ളം വന്നതോടെയാണ് റോഡ് തകർന്നത്

കഴിഞ്ഞ മാസം ഏഴിനാണ് പൊതുമരാമത്ത് മന്ത്രി നേരിട്ട് എത്തി ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ഉദ്ഘാടനം ആഘോഷപൂർവ്വം നടത്തിയത്. കൃത്യം ഒരു മാസം പിന്നിടുമ്പോഴാണ് വേലത്തുശേരിയിൽ ഈ വിധം ടാറിങ് പൊളിഞ്ഞത്. റോഡ് ടാറിങ്ങില്‍ ക്രമക്കേടെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്. കാലങ്ങളായി മഴക്കാലത്ത് ഉറവയുള്ള റോഡിന്റെ ഭാഗത്ത് ടൈല്‍ പാകാതെ ടാറിങ് നടത്തിയതാണ് റോഡ് തകരാനിടയാക്കിയതെന്നാണ് പരാതി.

ആദ്യമഴയില്‍ തന്നെ റോഡ് തകരുകയായിരുന്നു. വേലത്തുശ്ശേരിയില്‍ മൂന്നിടത്താണ് ഉറവയെ തുടര്‍ന്ന് റോഡ് പൊളിഞ്ഞത്. ഇവിടങ്ങളില്‍ ടാറിങ്ങിനടിയില്‍നിന്ന് വെള്ളം പുറത്തേക്ക് ഒഴുകുന്നു.ശാസ്ത്രീയമായ പഠനം ഇല്ലാതെ ടാറിങ് നടത്തിയതാണു റോഡ് തകരാൻ കാരണമായതെന്നാണു നാട്ടുകാർ പറയുന്നത്. ഈ ഭാഗത്തെ ടാറിങ് മാറ്റി ടൈൽ പാകണമെന്നും ആവശ്യമുണ്ട്. പലയിടങ്ങളിലും കലുങ്ക് നിർമാണം പൂർണമല്ലെന്നും ആരോപണമുണ്ട്

തുടര്‍ച്ചയായി വാഹനങ്ങള്‍ കടന്നുപോവുക കൂടി ചെയ്താല്‍ റോഡ് കൂടുതല്‍ തകരാന്‍ കാരണമാകും. സംസ്ഥാനത്തെ തന്നെ പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രമായ വാഗമണ്ണിലേക്കുള്ള റോഡ് നിര്‍മാണം സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഹൈക്കോടതിയില്‍ വരെ എത്തിയാണ് . ആദ്യത്തെ കരാറുകാരന്‍ നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലില്‍ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ കരാറുകാരനെ ഒഴിവാക്കിയശേഷം ഊരാളുങ്കല്‍ ലേബര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ടെന്‍ഡര്‍ എടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്.

റോഡ് നിര്‍മ്മാണവുമായി ബന്ധപെട്ട് പല ആരോപണങ്ങളും ആദ്യം തന്നെ ചില കേന്ദ്രങ്ങളില്‍നിന്ന് ഉയര്‍ന്നിരുന്നു. 20 കോടിയോളം രൂപ മുടക്കിയാണ് ഊരാളുങ്കലിനെ കരാര്‍ ഏല്‍പിച്ചത്. പൊതുമരാമത്ത് വകുപ്പും കരാറുകാരുമെല്ലാം വിശദമായ പഠനം നടത്തിയാണ് ടാറിങ് പൂര്‍ത്തിയാക്കിയതെന്നാണ് പറയുന്നതെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ റോഡ് തകരുകയായിരുന്നു.

അതേസമയം, നിലവിലെ തകരാർ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വകുപ്പ് ഈരാറ്റുപേട്ട അസിസ്റ്റന്റ് അറിയിച്ചു.

വേലത്തുശ്ശേരിയിലെ തകരാർ പരിഹരിച്ചില്ലെങ്കിൽ ബാക്കിഭാഗം കൂടി തകരും. ശക്തമായ ഉറവയുള്ള ഭാഗങ്ങൾ കണ്ടെത്തി ടൈൽ പാകിയില്ലെങ്കിൽ വേലത്തുശ്ശേരിയിലേതിനു സമാനമായ സംഭവങ്ങൾ ഈരാറ്റുപേട്ട– വാഗമൺ റൂട്ടിൽ പലയിടത്തും ആവർത്തിക്കും

 

Tags: PWD
ShareTweetSendShare

More News from this section

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

Latest News

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

വിവാഹജീവിതത്തിൽ മാനസികാരോഗ്യത്തിന്റെ പ്രാധാന്യം; സന്തുഷ്ട ദാമ്പത്യത്തിന് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies