ഇടുക്കി: പാറക്കെട്ടിൽ കുളിക്കാനിറങ്ങിയ രണ്ട് യുവാക്കൾ മുങ്ങി മരിച്ചു. മംഗലംപടി സ്വദേശിയായ പ്രദീപ്, മുന്നാംകുഴി സ്വദേശി രഞ്ജിത്ത് എന്നിവരാണ് മുങ്ങി മരിച്ചത്. ഇടുക്കി വണ്ടൻമേട് ഞാറക്കുളം അമ്പലത്തിന് സമീപത്തുള്ള പാറമടയിലായിരുന്നു അപകടം നടന്നത്.
അഞ്ചംഗ സംഘമാണ് വെള്ളകെട്ടിൽ കുളിക്കാൻ എത്തിയത്. നീന്തുന്നതിനിടെ പ്രദീപും രഞ്ജിത്തും വെള്ളത്തിൽ മുങ്ങിത്താഴുകയായിരുന്നു. കരയ്‌ക്ക് നിന്ന രണ്ട് പേർ ഇവരെ രക്ഷിക്കാൻ വെള്ളത്തിലേക്ക് ചാടിയെങ്കിലും രക്ഷപ്പെടുത്താൻ സാധിച്ചില്ല. കട്ടപ്പന ഫയർഫോഴ്സ് നടത്തിയ തിരിച്ചലിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദ്ദേഹങ്ങൾ കട്ടപ്പന സെന്റ് ജോൺസ് ഹോസ്പിറ്റലിലേയ്‌ക്ക് മാറ്റി.
Comments