ലണ്ടൻ: ലൈംഗികാരോപണ കേസിൽ അകപ്പെട്ട വാർത്താ അവതാരകനെ ചാനലിൽ നിന്ന് പുറത്താക്കി. ബിബിസിയുടെ പ്രമുഖ അവതാരകരിൽ ഒരാൾ ലൈംഗികാരോപണ കേസിൽ അകപ്പെട്ടതിനെ തുടർന്നാണ് നടപടി. 17-കാരന് പണം നൽകി നഗ്ന ചിത്രങ്ങൾ ഷൂട്ട് ചെയ്യിപ്പിച്ചുവെന്നായിരുന്നു അവതാരകനെതിരായ ആരോപണം. ഇതിനായി 17-കാരന് വലിയ തുക പ്രതിഫലമായി നൽകിയെന്നും വിവരമുണ്ട്.
സംഭവത്തിൽ കഴിഞ്ഞ മെയ് മാസത്തിലാണ് പോലീസിന് പരാതി ലഭിച്ചത്. സംഭവത്തിൽ ലണ്ടനിലെ മെട്രോപൊളിറ്റൻ പോലീസിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. തുടർന്ന് കൂടുതൽ വിവരങ്ങൾ പുറത്തുവന്നതോടെ ജീവനക്കാരനെ സസ്‌പെൻഡ് ചെയ്യുകയായിരുന്നു ബിബിസി.
കഴിഞ്ഞ മൂന്ന് വർഷത്തിനിടെ 17-കാരന് ഏകദേശം 45,000 ഡോളർ തുക ബിബിസി അവതാരകൻ നൽകിയിരുന്നതായി കുട്ടിയുടെ മാതാപിതാക്കൾ പോലീസിനെ അറിയിച്ചു. ലൈംഗികത പ്രകടമാക്കുന്ന ചിത്രങ്ങൾ ഷൂട്ട് ചെയ്ത് നൽകണമെന്നതായിരുന്നു അവതാരകന്റെ ആവശ്യം. ലഭിച്ച പണമെല്ലാം കൊക്കെയ്ൻ ഉപയോഗത്തിനായി കുട്ടി ചിലവഴിച്ചുവെന്നും മാതാപിതാക്കൾ പറയുന്നു. സംഭവത്തിൽ കുട്ടിയുടെ വീട്ടുകാരാണ് മെയ് 19ന് പോലീസിൽ പരാതി നൽകിയത്.
















Comments