താൻ ചെയ്യുന്ന ജോലി അമ്മയും സഹോദരനും ഇഷ്ടപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യുമ്പോൾ ഏറെ സന്തോഷം തോന്നാറുണ്ടെന്ന് നടി സാറാ അലി ഖാൻ. വലിയ മാനസിക സന്തോഷത്തിനാണ് ഇത് വഴിവെയ്‌ക്കുന്നതെന്നും അവർ പറഞ്ഞു . അവബോധം, മാനസികം, ആന്തരികം എന്നിങ്ങനെ മൂന്ന് തലത്തിലാണ് വിജയമിരിക്കുന്നത്. ഇവയെല്ലാം ഒന്നിച്ച് ലഭിച്ചത് ‘സാര് ഹത്കെ സാരാ ബച്ച്കെ’ എന്ന ചിത്രത്തിലൂടെയാണെന്നും നടി പറഞ്ഞു.
എന്റെ ജോലിയിൽ ഞാൻ ബഹുമാനിക്കുന്നു.. ഞാൻ ചെയ്ത ഓരോ വർക്കുകളും അമ്മയും സഹോദരനും ഇഷ്ടപ്പെടുമ്പോൾ അതെനിക്ക് തൃപ്തിയും സന്തോഷവും നൽകുന്നു.. സിനിമ പൂർണമായും ജനങ്ങൾ അംഗീകരിച്ചതോടെ അതെനിക്ക് വലിയ അംഗീകരമാണ് നേടി തന്നത്. അചഞ്ചലമായ വിജയത്തിന്റെ സന്തോഷമാണ് ഓരോ ദിവസവും അനുഭവിക്കുന്നതെന്നും താരം പറഞ്ഞു.
ലക്ഷ്മൺ ഉടേക്കർ സംവിധാനം ചെയ്ത് മഡോക്ക് ഫിലിംസ് നിർമ്മിച്ച ചിത്രമാണ് സര ഹട്കെ സാരാ ബച്ച്കെ. ജൂൺ രണ്ടിനാണ് ചിത്രം തിയേറ്ററുകളലെത്തിയത്. ഇൻഡോർ പശ്ചാത്തലമാക്കി തയ്യാറാക്കിയ സിനിമാണിത്. കപിൽ, സമ്യ എന്നീ ദമ്പതികളാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. സാറ അലി ഖാൻ ഒരിടവേളയ്‌ക്ക് ശേഷം ബിഗ് സ്‌ക്രീനിൽ പ്രത്യക്ഷപ്പെട്ട ചിത്രമാണ് ഇത്.
Comments