വ്യക്തിഗത വായ്പാ രംഗത്തേക്ക് ചുവടുവെച്ച് ഫ്‌ളിപ്കാർട്ടും. ആക്‌സിസ് ബാങ്കുമായി കൈകോർത്താണ് ഫ്‌ളിപ്കാർട്ട് പുതിയ സൗകര്യം അവതരിപ്പിക്കുന്നത്. ‘ബൈ നൗ പേ ലേറ്റർ’ സൗകര്യം കൂടാതെയാണ് ഉപയോക്താക്കൾക്ക് പുത്തൻ സൗകര്യം. അഞ്ച് ലക്ഷം രൂപ വരെയുള്ള ഡിജിറ്റൽ വായ്പകളാണ് നൽകുന്നത്.
ആറ് മുതൽ 36 മാസം വരെയായിരിക്കും തിരിച്ചടവ് കാലാവധി. കേവലം മുപ്പത് സെക്കൻഡിനുള്ളിൽ പ്രോസസിംഗ് നടക്കുമെന്ന് ആക്‌സിസ് ബാങ്ക് അറിയിച്ചു. ലോൺ നേടാനായി ആക്‌സിസ് ബാങ്കിൽ പ്രത്യേകം അക്കൗണ്ട് എടുക്കേണ്ടതില്ല.
സമഗ്ര സാമ്പത്തിക സേവനങ്ങൾക്കൊപ്പം പുതിയ മാതൃകകൾ അവതരിപ്പിക്കുന്നതാണ് ആക്‌സിസ് ബാങ്കിന്റെ ലക്ഷ്യമെന്ന് ഡിജിറ്റൽ ബിസിനസ് ആൻഡ് ട്രാൻസ്‌ഫോർമേഷൻ മേധാവി പറഞ്ഞു. ഉപയോക്താക്കളുടെ വാങ്ങൽ ശേഷി വർദ്ധിപ്പിക്കുകയാണ് ആക്‌സിസ് ബാങ്കുമായുള്ള സഹകരണത്തിൽ പേഴ്‌സണൽ ലോണുകൾ അവതരിപ്പിച്ചുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഫ്‌ളിപ്കാർട്ട് അധികൃതർ പറഞ്ഞു.
Comments