വിപണിയിൽ ലഭിക്കുന്ന പഴങ്ങളിൽ ഒട്ടിച്ചിട്ടുള്ള കുഞ്ഞൻ സ്റ്റിക്കറിൽ ഒളിഞ്ഞിരിക്കുന്നത് വമ്പൻ കാര്യങ്ങളാണെന്ന് എത്ര പേർക്കറിയാം. എന്നാൽ ഒളിഞ്ഞിരിക്കുന്നത് കുഞ്ഞ് കുഞ്ഞ് വലിയ കാര്യങ്ങളാണ്. ആരോഗ്യ രഹസ്യങ്ങൾ അടങ്ങിയ കോഡുകളാണ് സ്റ്റിക്കറിലുള്ള അക്കങ്ങൾ കൊണ്ട് സൂചിപ്പിക്കുന്നത്. ജൈവവിവരങ്ങൾ ഉൾപ്പെടെ സ്റ്റിക്കറിലുള്ള ഈ കോഡുകളിൽ പറയുന്നുണ്ട്. കൂടാതെ പഴങ്ങൾ പരമ്പരാഗത രീതിയിലാണോ കൃഷി ചെയ്തത്, ജനതക മാറ്റം വരുത്തിയ ഫലമാണോ എന്ന് തുടങ്ങിയ കാര്യങ്ങളും ഇവയിലുണ്ട്. എന്നാൽ മാർക്കറ്റിൽ എത്തുന്നവരിൽ പലരും ഇതൊന്നും ശ്രദ്ധിക്കാതെയാണ് പഴ വർഗ്ഗങ്ങൾ വാങ്ങി മടങ്ങുന്നത് എന്നതാണ് വാസ്തവം. ഇനി മുതൽ സ്റ്റിക്കറിൽ അടങ്ങിയിരിക്കുന്ന രഹസ്യം കൂടി ശ്രദ്ധിക്കേണ്ടതാണ്.
സ്റ്റിക്കറിനുള്ളിലെ പരസ്യമായ രഹസ്യം…
സ്റ്റിക്കറിൽ നാല് അക്കങ്ങളാണ് ഉള്ളതെങ്കിൽ ഇവ പരമ്പരാഗത രീതിയിൽ വളർന്ന ഫലമാണ് എന്നാണ് സൂചിപ്പിക്കുന്നത്. ജൈവ ഫലങ്ങളിൽ എപ്പോഴും അഞ്ച് അക്കങ്ങളാകും സൂചിപ്പിച്ചിട്ടുണ്ടാകുക. ഇത്തരം പഴവർഗ്ഗങ്ങളുടെ ആദ്യ നമ്പർ എന്നത് 9 ആയിരിക്കും. ജനിതകമാറ്റം വരുത്തിയ പഴങ്ങൾക്ക് അഞ്ചക്ക നമ്പർ ആണ് ഉപയോഗിക്കുന്നതെങ്കിലും ഇവയുടെ ആദ്യ നമ്പർ എട്ട് ആയിരിക്കും. പരമ്പരാഗതമായി വളരുന്ന വാഴപ്പഴത്തിന് എല്ലായിടത്തും നൽകുന്ന നമ്പർ 4011 ആയിരിക്കും. എന്നാൽ ഈ പഴം ഓർഗാനിക് ആണെങ്കിൽ 4011 എന്ന നമ്പർ മാറി ഇത് 94011 എന്ന നമ്പർ ആകും.
മോശം പഴവർഗ്ഗങ്ങളിൽ സ്റ്റിക്കർ പതിപ്പിച്ച് ഗുണമേന്മയുള്ളത് എന്ന വ്യാജേന വിൽപ്പന നടത്തുന്ന വ്യാപാരികൾ ഇന്ന് സംസ്ഥാനത്ത് വ്യാപകമാണ്. സാധാരണയായി പഴങ്ങൾ വാങ്ങി ഇതിൽ ഒട്ടിച്ചിരിക്കുന്ന സ്റ്റിക്കർ പറിച്ചെടുത്തതിന് ശേഷം അതിന്മേലുള്ള പശ നന്നായി കഴുകി കളയുന്നതായിരിക്കാം പതിവ്. ഇത് തന്നെയാണ് നല്ല രീതിയും. എന്നാൽ അബദ്ധത്തിൽ കഴിച്ചു പോയി എന്ന കാരണത്താൽ ഭയപ്പെടേണ്ടതില്ല. കാരണം ഇവ ശരീരത്തിന് ഹാനീകരമല്ല. ഇവ ഒട്ടിയ്‌ക്കുന്ന പശയും പഴങ്ങളിൽ നിന്ന് നിർമ്മിക്കുന്നതാണ്.
Comments