അഭിനയത്തിൽ നിന്ന് ഒരു വർഷത്തെ ഇടവേള പ്രഖ്യാപിച്ചുകൊണ്ടുള്ള സാമന്ത രുത്പ്രഭുവിന്റെ വാർത്ത വളരെയധികം നിരാശയോടെയായിരുന്നു ആരാധകർ സ്വീകരിച്ചത്. അടുത്തിടെ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പം അഭിനയിച്ച കുഷിയുടെ ചിത്രീകരണം പൂർത്തിയായ ശേഷമായിരുന്നു പ്രഖ്യാപനം. ഇപ്പോഴിതാ താരത്തിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച സ്റ്റോറിയാണ് ശ്രദ്ധേയമാകുന്നത്. ആറുമാസത്തിൽ ഏറ്റവും കഠിനമായത് എന്നായിരുന്നു സാമന്ത പറഞ്ഞത്.
സ്‌പോർട്‌സ് വേഷത്തിലുള്ള ഒരു സെൽഫിയാണ് താരം പങ്കു വെച്ചിരിക്കുന്നത്. ‘ഏറ്റവും ദൈർഘ്യവും കഠിനവുമായ ആറ് മാസങ്ങൾ…അവസാനം വരെ എത്തി.’എന്നായിരുന്നു താരം ചിത്രത്തോടൊപ്പം കുറിച്ചത്. ഇതോടൊപ്പം തന്നെ മുംബൈ വിമാനത്താവളത്തിൽ നിന്ന് സാമന്ത എടുത്ത ചിത്രങ്ങളും വൈറലാകുകയാണ്. മുഖം മൂടിയും തൊപ്പിയും ഉപയോഗിച്ച് മുഖം മറച്ചുകൊണ്ടുള്ള ചിത്രങ്ങളും വീഡിയോകളുമാണ് പങ്കുവെച്ചിരിക്കുന്നത്.
സാമന്ത രുത്പ്രഭുവിന് മയോസിറ്റിസ് എന്ന ഓട്ടോ ഇമ്മ്യൂൺ രോഗമാണ്. പേശികളെ ബാധിക്കുന്ന ഈ അസുഖം കഠിനമായ വേദനയാണ് നൽകുന്നത്. ചികിത്സയുടെ ഭാഗമായാണ് താരം അഭിനയത്തിൽ നിന്ന് ഇടവേളയെടുത്തത്.
Comments