ന്യൂഡൽഹി: സ്‌കൂൾ ബസും എസ്‌യുവി കാറും കൂട്ടിയിടിച്ച് അഞ്ചുപേർ മരിച്ചു. രാവിലെയോടെ ആയിരുന്നു സംഭവം. ഡൽഹി- മീററ്റ് എക്‌സ്പ്രസ് വേയ്‌ക്ക് സമീപം ഗാസിയാബാദിൽ വെച്ചായിരുന്നു അപകടം ഉണ്ടായത്. അപകടത്തിൽ പരിക്കേറ്റ എട്ടുവയസ്സുകാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേയ്‌ക്ക് മാറ്റി. മരിച്ചവരുടെ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭ്യമായി. അതേസമയം കഴിഞ്ഞദിവസം ഉത്തർപ്രദേശിൽ നടന്ന അപകടത്തിൽ ഒമ്പത്‌പേർ മരിച്ചിരുന്നു. ഗ്യാസ് ടാങ്കർ മറിഞ്ഞായിരുന്നു അപകടം. ഏഴ് പേർക്ക് പരിക്കുപറ്റിയിരുന്നു. ലഖ്നൗ-വാരാണസി ഹൈവേയിലാണ് അപകടം.
അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അനുശോചനം രേഖപ്പെടുത്തിയിരുന്നു. കൂടാതെ മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതവും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപ വീതവും ധനസഹായം നൽകുകയും ചെയ്തു.
Comments