മിര്‍മുര്‍: ഇന്ത്യ- ബംഗ്ലാദേശ് രണ്ടാം ട്വന്റി ട്വന്റി മത്സരം ഇന്ന്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത മലയാളി താരം മിന്നു മണിക്ക് ഇന്നും അവസരം ലഭിച്ചേക്കുമെന്നാണ് സൂചന.
ആദ്യ ട്വന്റി-20യിലെ 7 വിക്കറ്റ് ജയത്തിന്റെ പിന്‍ബലത്തിലാണ് ഇന്ത്യന്‍ വനിതകള്‍ ഇന്ന് ബംഗ്ലാദേശിനെ നേരിടാനിറങ്ങുന്നത്. ഉച്ചയ്‌ക്ക് 1.30 ന് ബംഗ്ലാദേശിലെ ഷേര്‍ ഇ ബംഗ്ല സ്‌റ്റേഡിയത്തലാണ് മത്സരം. ഫാന്‍കോഡ് ആപ്പിലും ബംഗ്ലാദേശ് ക്രിക്കറ്റ് യൂടൂബ് ചാനലിലും മത്സരം തത്സമയം കാണാം.
ധാക്കയിലെ ആദ്യ മത്സരത്തില്‍ ബംഗ്ലാ വനിതകളുടെ 114 റണ്‍സ് എന്ന വിജയലക്ഷ്യം ഇന്ത്യ 16.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു . മറുപടി ബാറ്റിംഗില്‍ അര്‍ദ്ധസെഞ്ചുറിയുമായി തിളങ്ങിയ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗറാണ് ഇന്ത്യയുടെ വിജയശില്‍പി. ഓപ്പണര്‍ സ്മൃതി മന്ഥാന 34 പന്തില്‍ 38 നേടി പുറത്തായി. നേരത്തെ ബൗളിംഗില്‍ അരങ്ങേറ്റ മത്സരം കളിച്ച മലയാളി താരം മിന്നു മണി വിക്കറ്റ് സ്വന്തമാക്കിയിരുന്നു. മൂന്ന് ഓവര്‍ എറിഞ്ഞ താരം 21 റണ്‍സ് മാത്രമേ വിട്ടു നല്‍കിയുള്ളൂ.
Comments