ചാലക്കുടിയിൽ റോഡിന് കലാഭവൻ മണിയുടെ പേര് ; പിന്നാലെ ബോർഡുകൾ നീക്കിയ നിലയിൽ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ചാലക്കുടിയിൽ റോഡിന് കലാഭവൻ മണിയുടെ പേര് ; പിന്നാലെ ബോർഡുകൾ നീക്കിയ നിലയിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 11, 2023, 07:13 pm IST
FacebookTwitterWhatsAppTelegram

ചാലക്കുടി ; താലൂക്ക് ആശുപത്രി റിങ് റോഡിന് കലാഭവൻ മണി റോഡ് എന്നു പേരിട്ടു സ്ഥാപിച്ച ബോർഡുകൾ നീക്കം ചെയ്തതു വിവാദമായി. മൂന്നിടത്താണു ബോർഡുകൾ സ്ഥാപിച്ചിരുന്നത്. ബോർഡുകൾ നീക്കം ചെയ്തത് മണിയോടുള്ള അനാദരവാണെന്നു കലാകാരന്മാരുടെ കൂട്ടായ്മ ആരോപിക്കുന്നു. ബോര്‍ഡുകള്‍ അടിയന്തരമായി പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ബോർഡ് നീക്കം ചെയ്തത് ആരാണെന്ന് അറിയില്ലെന്നു നഗരസഭാധ്യക്ഷൻ എബി ജോർജ് അറിയിച്ചു.

റോഡിന് കലാഭവൻ മണിയുടെ പേര് നൽകാൻ നഗരസഭ തീരുമാനിച്ചിരുന്നില്ലെന്നും ബോർഡ് സ്ഥാപിച്ചത് നഗരസഭയല്ലെന്നും അദ്ദേഹം അറിയിച്ചു. റോഡ് നിർമാണം പൂർത്തിയായ സമയത്ത് കരാറുകാരാണ് ബോർഡ് സ്ഥാപിച്ചതെന്നാണ് വാർഡ് കൗൺസിലർ വി.ജെ. ജോജി അറിയിച്ചത്. നഗരസഭയുടെ അനുമതിയില്ലാതെയാണ് ബോർഡ് സ്ഥാപിച്ചതെന്നും ജോജി പ്രതികരിച്ചു. സ്വതന്ത്ര കൗൺസിലറായ ജോജി നേരത്തെ സിപിഎം അംഗമായിരുന്നു. ചാലക്കുടിയുടെ പൈതൃകമായ പാലസ് റോഡാണിതെന്നും ആ പേരു തന്നെ നിലനിർത്തണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലസ് റോഡ് ചാലക്കുടിയുടെ പൈതൃകം വിളിച്ചോതുന്ന ചരിത്ര പ്രാധാന്യമുള്ള ഒരു റോഡാണെന്നും പാലസ് റോഡിന്റെയോ താലൂക്ക് ആശുപത്രി റോഡിന്റെയോ പേര് മാറ്റിയിട്ടില്ലെന്നും പാലസ് റോഡ് റസിഡന്റ്സ് അസോസിയേഷൻ പ്രതികരിച്ചു. ആരെങ്കിലും ബോർഡ്‌ വച്ചെന്നു കരുതി പതിറ്റാണ്ടുകളായി നിലനിൽക്കുന്ന ‘പാലസ് റോഡ്’, ‘ട്രാംവേ റോഡ്’ എന്നിവയുടെ പേര് മാറ്റി സ്ഥാപിക്കുന്നത് ചാലക്കുടിയുടെ പഴയകാല പ്രതാപം ഇല്ലാതാക്കുമെന്ന് അസോസിയേഷൻ അഭിപ്രായപ്പെട്ടു

Tags: kalabhavan mani
ShareTweetSendShare

More News from this section

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

Latest News

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies