ഏറ്റവും ആർഭാടകരമായ രീതിയിൽ വിവാഹം നടകത്തുക എന്നതാണ് എല്ലാവരുടെയും ആഗ്രഹം. അതിന് വേണ്ടി പണം ഒരുപാട് ചിലവഴിക്കുകയും ചെയ്യും. വിവാഹത്തിൽ പങ്കെടുക്കാനെത്തുന്നവർ വധുവരന്മാർക്ക് സമ്മാനം കൊടുക്കുന്നത് ഒരു ചടങ്ങാണ്. തന്റെ കല്യാണത്തിന് വരുമ്പോൾ 4000 രൂപയുടെ സമ്മാനം കൊണ്ടു വരണമെന്ന ഒരു വധുവിന്റെ കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നത്.
തന്റെ കുടുംബം വിവാഹത്തിന് വേണ്ടി ചിലവഴിച്ച പണത്തിന്റെ കണക്ക് ഉൾപ്പെടെ വിവരിച്ചാണ് വധുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്. 50 ഡോളര്‍ മിനിമം മുടക്കിയുള്ള സമ്മാനവുമായി വിവാഹത്തിന് എത്തിയാല്‍ മതിയെന്നായിരുന്നു വധു പറയുന്നത്. 50 ഡോളര്‍ ഏകദേശം 4129 രൂപ വരും. അതായത് സമ്മാനത്തിന് ഇത്രയും വലിയ തുക മുടക്കണമെന്നാണ് അവര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്തുകൊണ്ട് ഇത്രയുംവിലയുള്ള സമ്മാനം നൽകണമെന്ന ഇവരുടെ ആവശ്യം തമാശയായാണ് മാറിയിരിക്കുന്നത്. വധുവിന്റെ ഈ വിചിത്ര ആവശ്യം സമൂഹമാദ്ധ്യമങ്ങളിൽ വലിയ ട്രോളുകൾക്കാണ് വഴി വെച്ചിരിക്കുന്നത്.
വിവാഹത്തിന് കയ്യും വീശി വരുന്നത് ശരിക്കും നാണക്കേടായ കാര്യമാണ്. തന്റെ വിവാഹത്തിന് ഓപ്പണ്‍ ബാറും, അതുപോലെ മികച്ച ഭക്ഷണവും ഒരുക്കിയിട്ടുണ്ട്. അതിന് മാത്രമായി 150 ഡോളറാണ് ചെലവാകുന്നത്. ഏകദേശം ഒരാള്‍ക്ക് 12338 രൂപ എന്ന നിരക്കിലാണ് താനും കുടുംബവും ചെലവാക്കുന്ന പണം. ഇത്രയും വലിയ പാര്‍ട്ടി നല്‍കുമ്പോള്‍ സമ്മാനത്തിലും ആഢംബരം പ്രതീക്ഷിക്കുന്നതില്‍ തെറ്റില്ലെന്ന് യുവതി പറയുന്നു. ആദ്യം ഫേസ്ബുക്കിലാണ് ഇവര്‍ ഇക്കാര്യത്തെ കുറിച്ച് പോസ്റ്റ് ചെയ്തത്. പിന്നീട് ഇത് റെഡിറ്റിലും ഷെയര്‍ ചെയ്തു. താന്‍ ഇത് ചെയ്യുന്നത് മോശമാണോ എന്നും പോസ്റ്റിലൂടെ ഇവർ ചോദിക്കുന്നുണ്ട്.
തനിക്കും പ്രതിശ്രുത വരനും ഒരുപാട് ആളുകള്‍ ബന്ധുക്കളായിട്ടുണ്ട്. അവര്‍ക്ക് കയ്യും വീശി വരാന്‍ വലിയ താല്‍പര്യമാണ്. അവര്‍ക്കെല്ലാം സമ്മാനം തരാനുള്ള പണം കയ്യിലുണ്ട്. എന്നാല്‍ ആരും തരില്ലെന്നും വധു പറയുന്നു. ഇവരൊക്കെ വിവാഹത്തിന് വരണമെങ്കില്‍ ഗിഫ്റ്റുമായി വരണമെന്ന സന്ദേശമാണ് നല്‍കിയത്. 50 ഡോളര്‍ എല്ലാവര്‍ക്കും താങ്ങാവുന്ന പണം മാത്രമേയുള്ളു എന്നും ഇവർ പോസ്റ്റിൽ പറയുന്നുണ്ട്.
എന്നാൽ പോസ്റ്റിന് താഴെ വിമർശനം കടുത്തതോടെ വിശദീകരണവുമായി യുവതി വീണ്ടും രംഗത്തെത്തി. സമ്മാനം വാങ്ങുന്നു എന്ന് കരുതി ആരും പിണങ്ങരുത്. ഇത് നിങ്ങളോടുള്ള സ്‌നേഹം കൊണ്ടാണെന്ന് കരുതിയാല്‍ മതി. 150 ഡോളറിന്റെ ഭക്ഷണം ഒരുക്കിയത് കൊണ്ടാണ് പണം വാങ്ങുന്നതെന്ന് കരുതരുത്. 50 ഡോളര്‍ ഇല്ലാത്തവര്‍ കയ്യും വീശി വരുന്നതില്‍ പ്രശ്‌നമില്ലെന്നും യുവതി പറയുന്നു.















