മെറ്റയുടെ പുതിയ സമൂഹമാദ്ധ്യമ ആപ്ലിക്കേഷനായ ത്രെഡ്‌സ് വളരെ വലിയ ജനപ്രീതിയാണ് നേടിക്കൊണ്ടിരിക്കുന്നത്. കൂടാതെ ട്വിറ്ററിന് ഇത് ഉയർത്തുന്നത് കനത്ത വെല്ലുവിളിയും. എന്നാൽ മെറ്റയുടെ പുതിയ ആപ്പിന് ചില പോരായ്മകളും ഇതിന്റെ ഉപയോക്താക്കൾ ഉന്നയിക്കുന്നുണ്ട്. നിലവിൽ ഇൻസ്റ്റഗ്രാം അടിസ്ഥാനമാക്കിയാണ് ത്രെഡ്‌സ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.
ട്വിറ്ററിന് സമാനമായ രീതിയിലാണ് ത്രെഡ്‌സ് അവതരിപ്പിച്ചിരിക്കുന്നതെങ്കിലും ട്വിറ്ററിൽ ലഭ്യമാകുന്ന മിക്ക സവിശേഷതകളും ത്രെഡ്‌സിൽ ലഭ്യമല്ല. ഇതിൽ പ്രധാനമായും ഉൾപ്പെടുന്നത് ഹാഷ്ടാഗ് ആണ്. ത്രെഡ്‌സിൽ ഹാഷ്ടാഗ് ലഭ്യമല്ല.
ഏത് വെബ് ബ്രൗസിലും ട്വിറ്റർ ആക്‌സസ് ചെയ്യാൻ സാധിക്കും. എന്നാൽ ത്രെഡ്‌സിന് വെബിൽ ആക്‌സസ് ലഭിക്കില്ല എന്നത് പ്രധാന പോരായ്മയാണ്. ഇത് ആപ്പിൽ മാത്രമാകും ലഭ്യമാകുക. കൂടാതെ ട്വിറ്ററിൽ അടുത്തിടെ ലഭ്യമായ എഡിറ്റ് ബട്ടണും ത്രെഡ്‌സിൽ ഇല്ല. ഇതിന് പുറമേ സന്ദേശം അയക്കുന്നതിനും ത്രെഡ്‌സിൽ സാധിക്കില്ല. ത്രെഡ്‌സിൽ അവരെ മെൻഷൻ ചെയ്യുക എന്നത് മാത്രമാണ് ഏക മാർഗ്ഗം. ട്വിറ്ററിൽ ഹിറ്റായ ട്രെൻഡിംഗ് എന്ന പദ പ്രയോഗം ത്രെഡ്‌സിൽ ഇല്ല. എന്നാൽ ട്വിറ്ററിൽ പരസ്യങ്ങൾ ധാരാളമുള്ളപ്പോൾ ത്രെഡ്‌സിൽ ഇതുവരെ പരസ്യങ്ങൾ എത്തിയിട്ടില്ല.
Comments