കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി തൃണമൂൽ. മാൾഡ, മുർഷിദാബാദ് ജില്ലകളിലാണ് ടിഎംസിയ്‌ക്ക് കനത്ത തിരിച്ചടി നേരിട്ടത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഇവിടങ്ങളിൽ ബിജെപി തങ്ങളുടെ സ്വാധീനം ഉയർത്തി. സ്വാധീന മേഖലകളിലെ പഞ്ചായത്ത് സീറ്റുകളിൽ പലതിലും ടിഎംസി പിന്നിലാണ്. ഈ രണ്ട് ജില്ലകളും മുസ്ലീം ഭൂരിപക്ഷ സീറ്റുകളാണ്. ടിഎംസിക്ക് വലിയ പിന്തുണയുള്ള സീറ്റുകളായിരുന്നു ഇവിടം എന്നാൽ ഇത്തവണത്തെ വോട്ടണ്ണെൽ ട്രണ്ട് അനുസരിച്ച് ടിഎംസിയ്‌ക്ക് തങ്ങളുടെ സ്വാധീനം നഷ്ടപ്പെട്ടതായാണ് കാണാക്കാക്കുന്നത്.
2021-ൽ നടന്ന നിയമസാഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മണ്ഡലമായ ഭംഗറിലും നന്ദിഗ്രാമിലും ടിഎംസി വളരെ പിന്നിലേയ്‌ക്ക് പോയി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളാണ് ടിഎംസിയുടെ സ്വാധീനത്തിൽ വിള്ളൽ വീഴ്‌ത്തിയത് എന്നാണ് കരുതുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ സുതാര്യമല്ലെന്നും ഭരണകക്ഷിയ്‌ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു എന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റെ മജൂംദാർ ഇന്നലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.
സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ടിഎംസിയ്‌ക്ക് എതിരെ കടുത്ത നിലപാടാണ് സ്വീകരച്ചിരിക്കുന്നത്. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അവശ്യപ്പെട്ട് കത്തയച്ചിരുന്നു. സിപിഎമ്മിന്റെ നിലപാടും മറ്റൊന്നല്ല. ദേശീയ പ്രതിപക്ഷ ഐക്യത്തിനെയും ഇത് ബാധിക്കാനാണ് സാധ്യത. ടിഎംസിയോട് ഒത്തുപോകാൻ കോൺഗ്രസിനോ സിപിഎമ്മിനോ സാധിക്കാത്ത പക്ഷം പ്രതിപക്ഷ ഐക്യത്തിന് സംസ്ഥാനത്ത് നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തുരങ്കം വെയ്‌ക്കും. ദേശീയ തലത്തിൽ കോൺഗ്രസ് ബംഗാളിലെ അതിക്രമങ്ങളെ വിമർശിക്കാത്തതും സംസ്ഥാനഘടകത്തിന് പൊള്ളലേൽപ്പിച്ചു.
തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ടിഎംസിയുടെ ഭാഗത്ത് നിന്ന് വലിയ അക്രമങ്ങളാണ് ഇതരപാർട്ടി പ്രവർത്തകർക്ക് നേരിടേണ്ടി വന്നത്. എന്നാൽ സംസ്ഥാന സർക്കാരോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഇതുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാത്ത സാഹചര്യമായിരുന്നു സംസ്ഥാനത്ത്. വോട്ടെണ്ണലിൽ ഇതരപ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താൻ അക്രമങ്ങൾക്ക് ശ്രമിച്ച ടിഎംസിയ്‌ക്ക് ലഭിച്ച വലിയ തിരിച്ചടിയാണ് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ പാർട്ടിയ്‌ക്കുണ്ടായ വോട്ടുകുറവ്.
















Comments