മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി ടിഎംസി; മാൾഡ, മുർഷിദാബാദ് ജില്ലകളിൽ തിരിച്ചടി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി ടിഎംസി; മാൾഡ, മുർഷിദാബാദ് ജില്ലകളിൽ തിരിച്ചടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2023, 08:14 am IST
Facebook
Twitter
WhatsAppTelegram

കൊൽക്കത്ത: പശ്ചിമ ബംഗാൾ തിരഞ്ഞെടുപ്പിൽ മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിൽ കാലിടറി തൃണമൂൽ. മാൾഡ, മുർഷിദാബാദ് ജില്ലകളിലാണ് ടിഎംസിയ്‌ക്ക് കനത്ത തിരിച്ചടി നേരിട്ടത്. പാർട്ടിയുടെ ശക്തികേന്ദ്രങ്ങളായ ഇവിടങ്ങളിൽ ബിജെപി തങ്ങളുടെ സ്വാധീനം ഉയർത്തി. സ്വാധീന മേഖലകളിലെ പഞ്ചായത്ത് സീറ്റുകളിൽ പലതിലും ടിഎംസി പിന്നിലാണ്. ഈ രണ്ട് ജില്ലകളും മുസ്ലീം ഭൂരിപക്ഷ സീറ്റുകളാണ്. ടിഎംസിക്ക് വലിയ പിന്തുണയുള്ള സീറ്റുകളായിരുന്നു ഇവിടം എന്നാൽ ഇത്തവണത്തെ വോട്ടണ്ണെൽ ട്രണ്ട് അനുസരിച്ച് ടിഎംസിയ്‌ക്ക് തങ്ങളുടെ സ്വാധീനം നഷ്ടപ്പെട്ടതായാണ് കാണാക്കാക്കുന്നത്.

2021-ൽ നടന്ന നിയമസാഭാ തിരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മണ്ഡലമായ ഭംഗറിലും നന്ദിഗ്രാമിലും ടിഎംസി വളരെ പിന്നിലേയ്‌ക്ക് പോയി. സംസ്ഥാനത്ത് തിരഞ്ഞെടുപ്പിനിടെ നടന്ന അക്രമങ്ങളാണ് ടിഎംസിയുടെ സ്വാധീനത്തിൽ വിള്ളൽ വീഴ്‌ത്തിയത് എന്നാണ് കരുതുന്നത്. അതേസമയം, തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ സുതാര്യമല്ലെന്നും ഭരണകക്ഷിയ്‌ക്ക് അനുകൂലമായി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പ്രവർത്തിക്കുന്നു എന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റെ മജൂംദാർ ഇന്നലെ വോട്ടെണ്ണൽ കേന്ദ്രത്തിന് മുന്നിൽ ധർണ്ണ സംഘടിപ്പിച്ചു.

സംസ്ഥാനത്ത് നടന്ന അതിക്രമങ്ങളിൽ കോൺഗ്രസും കമ്മ്യൂണിസ്റ്റ് പാർട്ടിയും ടിഎംസിയ്‌ക്ക് എതിരെ കടുത്ത നിലപാടാണ് സ്വീകരച്ചിരിക്കുന്നത്. കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് അവശ്യപ്പെട്ട് കത്തയച്ചിരുന്നു. സിപിഎമ്മിന്റെ നിലപാടും മറ്റൊന്നല്ല. ദേശീയ പ്രതിപക്ഷ ഐക്യത്തിനെയും ഇത് ബാധിക്കാനാണ് സാധ്യത. ടിഎംസിയോട് ഒത്തുപോകാൻ കോൺഗ്രസിനോ സിപിഎമ്മിനോ സാധിക്കാത്ത പക്ഷം പ്രതിപക്ഷ ഐക്യത്തിന് സംസ്ഥാനത്ത് നടന്ന തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് തുരങ്കം വെയ്‌ക്കും. ദേശീയ തലത്തിൽ കോൺഗ്രസ് ബംഗാളിലെ അതിക്രമങ്ങളെ വിമർശിക്കാത്തതും സംസ്ഥാനഘടകത്തിന് പൊള്ളലേൽപ്പിച്ചു.

തിരഞ്ഞെടുപ്പിന് മുൻപ് തന്നെ ടിഎംസിയുടെ ഭാഗത്ത് നിന്ന് വലിയ അക്രമങ്ങളാണ് ഇതരപാർട്ടി പ്രവർത്തകർക്ക് നേരിടേണ്ടി വന്നത്. എന്നാൽ സംസ്ഥാന സർക്കാരോ തിരഞ്ഞെടുപ്പ് കമ്മീഷനോ ഇതുമായി ബന്ധപ്പെട്ട് ഒന്നും മിണ്ടാത്ത സാഹചര്യമായിരുന്നു സംസ്ഥാനത്ത്. വോട്ടെണ്ണലിൽ ഇതരപ്രസ്ഥാനങ്ങളെ പരാജയപ്പെടുത്താൻ അക്രമങ്ങൾക്ക് ശ്രമിച്ച ടിഎംസിയ്‌ക്ക് ലഭിച്ച വലിയ തിരിച്ചടിയാണ് മുസ്ലീം ഭൂരിപക്ഷ മേഖലകളിൽ പാർട്ടിയ്‌ക്കുണ്ടായ വോട്ടുകുറവ്‌.

Tags: bengal election
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies