ബോളിവുഡ് താരം സുശാന്ത് സിങ് രജ്പുതിന്റെ മരണം ആരാധകർക്കും പ്രിയപ്പെട്ടവർക്കും ഇപ്പോഴും ഉൾക്കൊള്ളാനായിട്ടില്ല. നടന്റെ ജീവിതത്തെ ആസ്പദമാക്കി ‘ന്യായ്: ദി ജസ്റ്റിസ്’ എന്ന സിനിമ പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിനെതിനെതിരെ രജ്പുതിന്റെ പിതാവ് കൃഷ്ണ കിഷോർ സിംഗ് കോടതിയിൽ കേസ് കൊടുത്തു. എന്നാൽ ഇപ്പോഴിതാ ‘ന്യായ്: ദി ജസ്റ്റിസ്’ എന്ന സിനിമയുടെ തുടർ സ്ട്രീമിംഗിനെതിരെയുള്ള സ്റ്റേ ഉത്തരവ് തള്ളിയിരിക്കുകയാണ് ഹൈക്കോടതി.
2021 ജൂണിലാണ് ഒടിടി പ്ലാറ്റ്‌ഫോമിൽ ചിത്രം പുറത്തിറങ്ങിയത്. ചിത്രത്തിൽ അപകീർത്തികരമായ പ്രസ്താവനകൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും സുശാന്ത് സിംഗ് രാജ്പുതിന്റെ വ്യക്തിപരമായ അവകാശങ്ങൾ ലംഘിക്കപ്പെട്ടുവെന്നും കൃഷ്ണ കിഷോർ സിംഗ് തന്റെ ഹർജിയിൽ പറഞ്ഞു. തന്റെ സമ്മതമില്ലാതെ സിനിമ നിർമ്മിച്ചതിന് സിനിമ പ്രവർത്തകർക്കെതിരെ സുശാന്തിന്റെ പിതാവ് കേസ് നൽകി.
ഈ ഹർജിയാണ് ഹൈക്കോടതി തള്ളിയത്.
വ്യക്തികൾക്ക് തുല്യത ഉറപ്പുനൽകുന്ന ഭരണഘടനയാണ് നമ്മുടേത്. സമത്വം ലക്ഷ്യമാണെന്നിരിക്കെ സെലിബ്രിറ്റികൾക്ക് മാത്രം അധിക അവകാശങ്ങൾ പരിഗണിക്കുന്നത് ശരിയല്ല. ഒരാളുടെ വ്യക്തിപരമായ അവകാശങ്ങൾ സെലിബ്രിറ്റികൾക്ക് മാത്രമല്ല എല്ലാവർക്കുമുണ്ട്. ചിത്രം ഏതെങ്കിലും തരത്തിൽ സുശാന്തിന്റെ അവകാശം ലംഘിക്കുകയോ അദ്ദേഹത്തെ അപകീർത്തിപ്പെടുത്തുകയോ ചെയ്യുന്നുണ്ട് എന്നിരുന്നാലും അത് സുശാന്ത് സിംഗ് രാജ്പുതിന്റെ മാത്രം പ്രശ്നമാണ്. അത് അദ്ദേഹത്തിന്റെ പിതാവിന്റേതാണെന്ന് പറയുന്നത് ശരിയല്ല. സിനിമ ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 19 (2) ലംഘിക്കുന്നതായി പറയാനാവില്ല. അതിനാൽ, സിനിമ പ്രചരിപ്പിക്കുന്നത് തടഞ്ഞാൽ ആർട്ടിക്കിൾ 19(1)(എ) പ്രകാരം നിർമ്മാതാവിന്റെയും സംവിധായകന്റെയും അവകാശങ്ങളുടെ ലംഘനമാകും എന്ന് കോടതി പറഞ്ഞു.
















Comments