തൃശ്ശൂർ: വയറുവേദനയെ തുടർന്ന് ചികിത്സ തേടിയെത്തിയ യുവതി ആശുപത്രിയിലെ ശൗചാലയത്തിൽ പ്രസവിച്ചു. ചാവക്കാട് താലൂക്ക് ആശുപത്രിയിലാണ് സംഭവം. ഭർത്താവിനോടൊപ്പമാണ് യുവതി ആശുപത്രിയിലെത്തിയത്. കൂടുതൽ പരിശോധനയ്‌ക്ക് യൂറിൻ ടെസ്റ്റ് നടത്തുന്നതിന് ശൗചാലയത്തിൽ പോയപ്പോഴാണ് യുവതി പ്രസവിക്കുന്നത്.
പ്രസവിച്ച ഉടനെ യുവതിയെയും കുഞ്ഞിനെയും പ്രാഥമിക ചികിത്സയ്‌ക്കായി റൂമിലേക്ക് മാറ്റിയിരുന്നു. കുഞ്ഞിന് അണുബാധ ഉണ്ടായിട്ടുണ്ടോയെന്നത് ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തേണ്ടതുണ്ട്. ഗർഭിണിയാണെന്ന കാര്യം അറിഞ്ഞിരുന്നില്ല എന്നാണ് യുവതി പറയുന്നത്.
കൂടുതൽ അന്വേഷണത്തിന് ശേഷം മാത്രമേ സംഭവത്തിൽ വ്യക്തത വരികയുള്ളൂവെന്നാണ് ഡോക്ടർ പറയുന്നത്. നിലവിൽ യുവതിയ്‌ക്കും കുഞ്ഞിനും ആരോഗ്യപ്രശ്നങ്ങളില്ലെന്നും അവർ കൂട്ടിച്ചേർത്തു.
















Comments